തിരുവനന്തപുരം. മുന്നണിയിലും മന്ത്രിസഭയിലും ചർച്ച ചെയ്യാതെ പി എം ശ്രീ പദ്ധതിയുടെ ധാരണ പത്രത്തിൽ ഒപ്പുവച്ചതിൽ പ്രതിഷേധിച്ച് സിപിഐ മന്ത്രിമാർ മന്ത്രിസഭായോഗത്തിൽ നിന്ന് വിട്ടുനിൽക്കും. മുഖ്യമന്ത്രിയുടെ സമവായ നിർദ്ദേശം തള്ളിക്കൊണ്ടാണ് സിപിഐ നിലപാടിൽ ഉറച്ചുനിൽക്കുന്നത്.
പദ്ധതി നടപ്പിലാക്കുന്നതിനെ കുറിച്ച് പഠിക്കാൻ മന്ത്രിസഭ ഉപസമിതിയെ നിയോഗിക്കാം എന്നായിരുന്നു മുഖ്യമന്ത്രിയുടെ നിർദ്ദേശം. ഇത് സ്വീകാര്യമല്ലെന്ന് പറഞ്ഞ സിപിഐ നേതൃത്വം ഉപസമിതി റിപ്പോർട്ട് വരുന്നതുവരെ ധാരണ പത്രം മരവിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. മന്ത്രിസഭായോഗം ചർച്ചചെയ്യാതെ ധാരണ പത്രത്തിൽ ഒപ്പിട്ടത്തിൽ അതൃപ്തി അറിയിച്ച് സിപിഐ മന്ത്രിമാർ മുഖ്യമന്ത്രിക്ക് കത്ത് നൽകി
പിഎം ശ്രീ പദ്ധതിയുെടെ ധാരണാ പത്രത്തിൽ ഒപ്പുവെച്ചതിൽ പ്രതിഷേധിച്ച് മന്ത്രിസഭായോഗം ബഹിഷ്കരിക്കാനുള്ള സിപിഐ തീരുമാനം കഴിഞ്ഞ വെള്ളിയാഴ്ച മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടെത്തി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി ചർച്ച നടത്തിയിട്ടും തീരുമാനത്തിൽ നിന്ന് പിന്നോട്ടുപേകാൻ സിപിഐ തയ്യാറായില്ല. ആലപ്പുഴ ഗസ്റ്റ് ഹൗസിൽ ഒരു മണിക്കൂർ നീണ്ട ചർച്ചയിൽ ബിനോയ് വിശ്വം സിപിഐ നിലപാടിൽ ഉറച്ചുനിന്നു.
പിഎം ശ്രീ പദ്ധതിയെപ്പറ്റി പഠിക്കാൻ മന്ത്രിസഭാ ഉപസമിതിയെ നിയോഗിക്കാമെന്നും ജനുവരി 30ന് അകം റിപ്പോർട്ട് നൽകാൻ ആവശ്യപ്പെടാം എന്നുമായിരുന്നു
മുഖ്യമന്ത്രി മുന്നോട്ടുവച്ച സമവായ നിർദ്ദേശം.പ്രശ്നം തണുപ്പിച്ച് എടുക്കാനുള്ള തന്ത്രമാണെന്ന് വിലയിരുത്തിയ സി പി ഐ , മുഖ്യമന്ത്രിയുടെ നിർദ്ദേശം തള്ളിക്കളഞ്ഞു. തുടർന്നുചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗമാണ് പ്രതിഷേധ സൂചകമായി മന്ത്രിസഭായോഗം ബഹിഷ്കരിക്കാൻ തീരുമാനിച്ചത്
മന്ത്രിസഭാ ഉപസമിതിയെ നിയോഗിക്കും എന്ന നിർദ്ദേശത്തിൽ ആത്മാർത്ഥത ഉണ്ടെങ്കിൽ റിപ്പോർട്ട് ലഭിക്കുന്നതുവരെ പദ്ധതിയുടെ ധാരണാപത്രം മരവിപ്പിക്കണം എന്നാണ് CPI യുടെ ആവശ്യം.
അത്തരം നടപടികൾ മന്ത്രി വി. ശിവൻകുട്ടിക്ക് ക്ഷീണം ആകും എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഇതോടെയാണ് CPI മന്ത്രിസഭ ബഹിഷ്കരണത്തിൽ ഉറച്ചുനിൽക്കാൻ തീരുമാനിച്ചത്
മന്ത്രിസഭ അറിയാതെ ധാരണപത്രം ഒപ്പിട്ടതിൽ അതൃപ്തി അറിയിച്ച് സിപിഐ മന്ത്രിമാർ മുഖ്യമന്ത്രിക്ക് കത്തു നൽകി. 22 ന് നടന്ന മന്ത്രിസഭാ യോഗത്തിൽ വിഷയം ഉന്നയിച്ചിട്ടും ഒപ്പിടുന്ന വിവരം അറിയിച്ചില്ല. എന്നാൽ 16ന് തന്നെ
ധാരണ പത്രത്തിൽ ഒപ്പിട്ടുവെന്ന വിവരമാണ് പുറത്തുവന്നത്. ഇതിലൂടെ തങ്ങൾ വഞ്ചിക്കപ്പെട്ടുവെന്ന് CPI മന്ത്രിമാർ മുഖ്യമന്ത്രിയെ അറിയിച്ചു.
29ന് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ നിന്ന് സിപിഐ മന്ത്രിമാർ വിട്ടുനിൽക്കും. തുടർ നടപടികൾ ചർച്ച ചെയ്യാൻ നവംബർ നാലിന് സംസ്ഥാന കൗൺസിൽ വിളിച്ചിട്ടുണ്ട്





































