കാരുണ്യ യാത്രയുടെ പേരിൽ പണം പിരിച്ച് സ്വകാര്യ ബസ് ഡ്രൈവർ എംഡിഎംഎ വാങ്ങി,ആരും അത്രമോശമല്ലെന്ന ഞെട്ടിക്കുന്ന വിവരം

Advertisement

ആലുവ. കാരുണ്യ യാത്രയുടെ പേരിൽ പണം പിരിച്ച് സ്വകാര്യ ബസ് ഡ്രൈവർ എം.ടി.എം.എ വാങ്ങിയെന്ന് ആരോപണം. ലഹരി ഉപയോഗിച്ച ഡ്രൈവറുടെ നിർണായക ശബ്ദ സന്ദേശം 24ന്. വിഷയം ഗൗരവതരം എന്നും കർശനമായ നടപടി ഉണ്ടാകുമെന്നും ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു.

ആലുവ ബസ് സ്റ്റാൻഡിലെ അപകടത്തിൽ പരിക്കേറ്റ കണ്ടക്ടർക്ക് സഹായം നൽകാനാണ് കാരുണ്യ യാത്ര സംഘടിപ്പിച്ചത്. എന്നാൽ ഒരു ബസ്സിൽ നിന്ന് കാരുണ്യ ഓട്ടം ഓടി കിട്ടിയ തുകയിൽ വലിയ ക്രമക്കേട് കണ്ടെത്തി. വിഷയം അന്വേഷിച്ചപ്പോഴാണ് ഡ്രൈവർ തുക വഴി മാറ്റി ചിലവഴിച്ചുവെന്നും ആ പണം കൊണ്ട് എം ഡി എം എ വാങ്ങിയെന്നും സംശയം ഉയർന്നത്. തുടർന്ന് ചങ്ക്സ് ഡ്രൈവേഴ്സ് എന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ വിഷയം ചർച്ച ചെയ്തു. ലഹരി ഉപയോഗിച്ചു എന്ന് സംശയിച്ചിരുന്ന ഡ്രൈവറുടെ ഭാഗത്തുനിന്ന് തന്നെ നിർണായകമായ ശബ്ദ സന്ദേശം പുറത്തുവന്നു.

ആലുവ ബസ്റ്റാൻഡിൽ നിന്നുള്ള പല ജീവനക്കാരും കഞ്ചാവ് ഉപയോഗിച്ചാണ് ബസ്സിൽ കയറുന്നതെന്നും. പല കണ്ടക്ടർമാർക്കും ലൈസൻസ് ഇല്ല എന്നും ശബ്ദ സന്ദേശത്തിൽ ഉണ്ട്. വിഷയം ഗൗരവതരം എന്നും കർശന നടപടി ഉണ്ടാകുമെന്നും ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ പ്രതികരിച്ചു.

മത്സരയോട്ടത്തിനും പൊതുനിരത്തിലെ അപകടങ്ങൾക്കും ഇടയിലാണ് സ്വകാര്യ ബസ് ജീവനക്കാരുടെ ലഹരി ഉപയോഗത്തെ കുറിച്ചുള്ള നടുക്കുന്ന വിവരങ്ങൾ പുറത്തുവരുന്നത്.

Advertisement