ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള തെളിവെടുപ്പ് തുടരുന്നു,

Advertisement

ചെന്നൈ. ശബരിമല സ്വര്‍ണക്കവര്‍ച്ചാ കേസില്‍ കസ്റ്റഡിയിലുള്ള ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള തെളിവെടുപ്പ് തുടരുന്നു. കേസിൽ ബെല്ലാരിയിലെ സ്വർണ്ണ വ്യാപാരി ഗോവർദ്ധനെയും സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരിയെയും സാക്ഷിയാക്കിയേക്കും. പ്രത്യേക അന്വേഷണസംഘം ബാംഗ്ലൂരിലും ചെന്നൈയിലുമെത്തി പരിശോധന നടത്തി. സ്വർണ്ണം കൈമാറിയെന്ന് ഉണ്ണികൃഷ്ണൻ പോറ്റി മൊഴി നൽകിയ കൽപ്പേഷിനെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. ചെന്നൈയിലെ പരിശോധന പൂർത്തിയാക്കിയ ശേഷം ഉണ്ണികൃഷ്ണൻ പോറ്റിയുമായി ഹൈദരാബാദിലേക്ക് പോയേക്കും. സ്വർണ്ണം വേർപ്പെടുത്തിയതിന്  പണിക്കൂലിയായി നല്‍കിയ 109 ഗ്രാം സ്വര്‍ണം തിരിച്ചെടുക്കുന്നതിനായാണ് സ്മാര്‍ട് ക്രിയേഷന്‍സില്‍ അന്വേഷണസംഘം പരിശോധന നടത്തിയത്. സ്മാര്‍ട് ക്രിയേഷന്‍സ് ഉടമ പങ്കജ് ഭണ്ഡാരിയും മറ്റ് ഉദ്യോഗസ്ഥരും സ്ഥലത്തുണ്ടായിരുന്നു എന്നാണ് വിവരം. പ്രത്യേക അന്വേഷണസംഘത്തിന്റെ ചുമതലയുള്ള എസ്പി ശശിധരന്‍ നേരിട്ടെത്തിയാണ് പരിശോധന നടത്തുന്നത്.

പോറ്റിയുടെ ബംഗളൂരുവിലെ ഇടപാടുകൾ പരിശോധിച്ചിട്ടുണ്ട്

ബംഗളുരുവിലെ ഭൂമി,റിയൽ എസ്റ്റേറ്റ് വിവരങ്ങൾ പരിശോധിച്ചു

ഇന്നലെ ഫ്ലാറ്റിൽ നടന്ന പരിശോധനയിൽ ഭൂമി ഇടപാടുകളുടെ രേഖകൾ കണ്ടെടുത്തു

ഒക്ടോബർ 30വരെയാണ്  ഉണ്ണികൃഷ്ണൻ പോറ്റിയുടെ കസ്റ്റഡി കാലാവധി. ഇതിനു മുൻപായി കേസിലെ രണ്ടാം പ്രതി മുരാരി ബാബുവിനായി കസ്റ്റഡി അപേക്ഷ നൽകും..

Advertisement