ഷാഫി പറമ്പില്‍ എം പിയെ മര്‍ദിച്ച  സി ഐ അഭിലാഷ് ഡേവിഡിനെതിരെ  നടപടി വേണമെന്നാവശ്യപ്പെട്ട് ഇന്ന് യുഡിഎഫ് പ്രതിഷേധം

Advertisement

കോഴിക്കോട്. പേരാമ്പ്ര സംഘര്‍ഷത്തിനിടെ ഷാഫി പറമ്പില്‍ എം പിയെ മര്‍ദിച്ച വടകര കണ്‍ട്രോള്‍ റൂം സി ഐ അഭിലാഷ് ഡേവിഡിനെതിരെ  നടപടി വേണമെന്നാവശ്യപ്പെട്ട് ഇന്ന് യുഡിഎഫ് പ്രതിഷേധം സംഘടപ്പിക്കും. വടകര അഞ്ചു വിളക്കിലാണ് വൈകിട്ട് അഞ്ചു മണിക്ക്  പ്രതിഷേധ സംഗമം സംഘടിപ്പിക്കുന്നത്.ആര്‍ എം പി നേതാക്കളും പരിപാടിയില്‍ പങ്കെടുക്കും. അഭിലാഷ് ഡേവിഡിനെതിരെ നടപടി ആവശ്യപ്പെട്ട് കോഴിക്കോട് ഡി സി സി ഡിജിപിക്ക് പരാതി നല്‍കി. ക്രിമിനല്‍ പശ്ചാത്തലമുള്ള അഭിലാഷിനെ സര്‍വീസില്‍നിന്നും പിരിച്ചു വിടണമെന്നാണ്  പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.സംഘര്‍ഷ സമയത്ത് പേരാമ്പ്രയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന വടകര ഡിവൈഎസ് പി ഹരിപ്രസാദിനെ സസ്പെന്‍റ് ചെയ്യണമെന്ന ആവശ്യവും പരാതിയില്‍ ഉന്നയിച്ചിട്ടുണ്ട്

Advertisement