ശബരിമല സ്വർണ്ണക്കൊള്ളയിൽ സമരം കടുപ്പിക്കാൻ ബിജെപി

Advertisement



ശബരിമല സ്വർണ്ണക്കൊള്ളയിൽ സമരം കടുപ്പിക്കാൻ ബിജെപി.ഇന്നും നാളെയുമായി ബിജെപിയുടെ രാപ്പകൽ സമരവും സെക്രട്ടേറിയറ്റ് വളയലും. സമരം ഇന്ന് വൈകുന്നേരം ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്യും. സെക്രട്ടേറിയറ്റിന്റെ മൂന്ന് പ്രവേശന കവാടങ്ങളും വിവിധ ജില്ലകളിൽ നിന്ന് എത്തുന്ന 25,000ത്തോളം ബിജെപി പ്രവർത്തകർ വളയും. ദേവസ്വം മന്ത്രി വി എൻ വാസവൻ രാജിവെക്കുക.ദേവസ്വം ബോർഡ് പിരിച്ചുവിടുക.ദേവസ്വം ബോർഡിലെ കഴിഞ്ഞ 30 വർഷത്തെ സാമ്പത്തിക ഇടപാടുകൾ കേന്ദ്ര ഏജൻസികളെ കൊണ്ട്
അന്വേഷിപ്പിക്കുക. സംസ്ഥാനത്തെ എല്ലാ ദേവസ്വം ബോർഡുകളിലും അടിയന്തര CAG ഓഡിറ്റ് നടത്തുക. എന്നീ ആവശ്യങ്ങൾ ഉയർത്തിയാണ് ബിജെപിയുടെ സെക്രട്ടറിയേറ്റ് ഉപരോധം. മുതിർന്ന സംസ്ഥാന നേതാക്കൾ ഉപരോധ സമരത്തിൽ ഭാഗമാകും. ശബരിമല സ്വർണ്ണക്കൊള്ളയിൽ സമരം ഏറ്റെടുക്കാൻ വൈകിയതിൽ ബിജെപി നേതൃയോഗങ്ങളിൽ രൂക്ഷമ വിമർശനം ഉയർന്നിരുന്നു. ശബരിമല യുവതി പ്രവേശനത്തിന് പിന്നാലെ ശബരിമല സ്വർണ്ണക്കൊള്ളയിലും കോൺഗ്രസ് നേട്ടം കൊയ്യും എന്നായിരുന്നു ബിജെപിക്കുള്ളിലെ വിമർശനം.

Advertisement