സംസ്ഥാനത്ത് മഴ തുടരും

Advertisement

സംസ്ഥാനത്ത് മഴ തുടരുമെന്ന്  കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് എല്ലാ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് മഴ മുന്നറിയിപ്പ് നൽകുന്നു. കാസർഗോഡ് കണ്ണൂർ  കോഴിക്കോട് വയനാട് ജില്ലകളിൽ അതിശക്തമായ മഴയ്ക്കുള്ള ഓറഞ്ച് അലർട്ടും മറ്റു ജില്ലകളിൽ യെല്ലോ മുന്നറിയിപ്പുമാണ്. വടക്കൻ ജില്ലകളിലാണ് മഴ ശക്തമാക്കാനുള്ള സാധ്യത. നാളെയും അഞ്ചു ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസർകോട് കണ്ണൂർ കോഴിക്കോട് വയനാട് മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് മുന്നറിയിപ്പ്. ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയാണ് പ്രവചിക്കുന്നത്. അറബിക്കടലിലെ തീവ്ര ന്യൂനമർദ്ദവും ബംഗാൾ ഉൾകടലിലെ ന്യൂനമർദ്ദ സാധ്യതയുമാണ് മഴയുടെ ശക്തി വർദ്ധിക്കാനുള്ള കാരണം. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ ഈ മാസം 27 വരെ മത്സ്യബന്ധനത്തിന് വിലക്കുണ്ട്

Advertisement

1 COMMENT

Comments are closed.