കൊച്ചി.വിരമിച്ച സിഐഎസ്എഫ് ജീവനക്കാർക്ക് കാന്റീൻ വഴിയുള്ള മദ്യം നിഷേധിക്കുന്നത് വിവേചനം എന്ന് ഹൈക്കോടതി. കാന്റീൻ വഴി ജീവനക്കാർക്ക് മദ്യം നൽകണമെന്നും കോടതി ഉത്തരവിട്ടു. സിഐഎസ്എഫ് വെൽഫെയർ അസോസിയേഷൻ അടക്കമുള്ളവർ നൽകിയ ഹർജിയിലാണ് ഉത്തരവ്. വിരമിച്ച ജീവനക്കാർക്ക് മദ്യം നിഷേധിച്ച് സിഐഎസ്എഫ് കഴിഞ്ഞവർഷം ജൂണിൽ പുറപ്പെടുവിച്ച ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.






































