25.8 C
Kollam
Wednesday 28th January, 2026 | 02:07:03 AM
Home News Breaking News പിഎം ശ്രീയും സിപിഎം ശ്രീയും,സിപിഐ നിലപാടും

പിഎം ശ്രീയും സിപിഎം ശ്രീയും,സിപിഐ നിലപാടും

Advertisement

തിരുവനന്തപുരം. പി.എം. ശ്രീ വിവാദത്തിൽ CPI ക്ക് എതിരെ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നടത്തിയ പരിഹാസ പരാമർശം തിരുത്തി CPIM ജനറൽ സെക്രട്ടറി എം.എ. ബേബി. “എന്ത് CPI” എന്ന എം.വി. ഗോവിന്ദൻെറ പുച്ഛം നിറഞ്ഞ പരാമർശത്തെ, CPlയെ അവഗണിക്കില്ലെന്ന പറഞ്ഞു കൊണ്ടാണ് എം.എ. ബേബി തിരുത്തിയത്. പി.എം ശ്രീ വിവാദം നാളെ തുടങ്ങുന്ന CPI നേതൃയോഗം ചർച്ച ചെയ്യും.

പി.എം. ശ്രീ പദ്ധതി സംബന്ധിച്ച CPI നിലപാടിനെ കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് നൽകിയ പുച്ഛവും പരിഹാസവും കലർന്ന മറുപടിയാണ് CPIM ജനറൽ സെക്രട്ടറി കൈയ്യോടെ തിരുത്തിയത്

നാളെ നടക്കുന്ന സിപിഐ നേതൃ യോഗങ്ങളിൽ പി എം ശ്രീ വിവാദം ചർച്ചചെയ്യും. മുന്നണി യോഗത്തിൽ ചർച്ചചെയ്ത് തീരുമാനമെടുക്കണം എന്നാണ് സിപിഐയുടെ ആവശ്യം. പദ്ധതിയോടുള്ള രാഷ്ട്രീയ വിമർശനങ്ങൾ ഉന്നയിക്കുമ്പോൾ തന്നെ പണം നേടിയെടുക്കാൻ ശ്രമിക്കണം എന്നാണ് സിപിഐഎമ്മിന്റെ നിലപാട്

Advertisement