25.8 C
Kollam
Wednesday 28th January, 2026 | 02:06:55 AM
Home News Breaking News സി പി ഐ യിൽ നിന്നും രണ്ടു ജില്ലകളിൽ കൂടി രാജി

സി പി ഐ യിൽ നിന്നും രണ്ടു ജില്ലകളിൽ കൂടി രാജി

Advertisement

കൊല്ലത്തിന് പിന്നാലെ തിരുവനനന്തപുരത്തും
പത്തനംതിട്ടയിലും CPIയിൽ നിന്ന് കൂട്ടരാജി.
തിരുവനനന്തപുരം ജില്ലയിലെ മീനാങ്കൽ
പ്രദേശത്ത് നിന്ന് നൂറോളം പേരാണ് CPI വിട്ടത്.
പത്തനംതിട്ടയിലെ ചെന്നീർക്കരയിൽ CPI
ലോക്കൽ സെക്രട്ടറി അടക്കം 16 പേർ രാജി
വെച്ച് CPIMൽ ചേർന്നു.കടയ്ക്കലിലെ കൂട്ടരാജി
ഇന്ന് ചേരുന്ന കൊല്ലം ജില്ലാ എക്സിക്യൂട്ടീവ്
ചർച്ച ചെയ്യും.

മുൻ സംസ്ഥാന കൌൺസിൽ അംഗവും
AITUC ജില്ലാ ജനറൽ സെക്രട്ടറിയുമായിരുന്ന
മീനാങ്കൽ  കുമാറിനെ പുറത്താക്കിയതിൽ
പ്രതിഷേധിച്ചാണ് തിരുവനന്തപുരം CPIയിലെ
കൂട്ടരാജി.മീനാങ്കൽ എ,ബി ബ്രാഞ്ചുകളിൽ
അംഗങ്ങളായ 40 പേർ രാജിവെച്ചു.AITUC
ഹെഡ് ലോഡ് യൂണിയനിൽ അംഗങ്ങളായ
30 പേരും വർഗ ബഹുജന സംഘടനകളായ
AIYF,AISF മഹിളാ ഫെഡറേഷൻ എന്നിവയിൽ
അംഗങ്ങളായവരും രാജിവെച്ചിട്ടുണ്ട്.പാർട്ടി
ലോക്കൽ കമ്മിറ്റി അംഗങ്ങളും രാജിവെച്ചവരിൽ
ഉൾപ്പെടുന്നു.മന്ത്രി ജി.ആർ.അനിലിനെതിരായ
പ്രതിഷേധമാണ് രാജിയിലൂടെ പ്രകടമാകുന്നത്
പത്തനംതിട്ട ജില്ലയിലെ ചെന്നീർക്കരയിൽ
CPI ലോക്കൽ സെക്രട്ടറി അടക്കം 16പേർ
രാജിവെച്ച് CPIMൽ ചേർന്നു.കൊല്ലം ജില്ലയിലെ
കുണ്ടറയ്ക്കും കടയ്ക്കലിനും പിന്നാലെ
തിരുവനനന്തപുരത്തും പത്തനംതിട്ടയിലും
കൂട്ടരാജി സംഭവിക്കുന്നത് സംസ്ഥാനത്തെ
CPIക്ക് കനത്ത തിരിച്ചടിയാണ്.കടയ്ക്കലിലെ
സംഘടനാ പ്രശ്നങ്ങൾ ഇന്ന് നടക്കുന്ന കൊല്ലം
ജില്ലാ നേതൃയോഗങ്ങൾ ചർച്ച ചെയ്യും.ജില്ലാ
സെക്രട്ടറി പി.എസ് സുപാലിൻെറ ഏകപക്ഷീയ
നീലപാടുകളാണ് കടയ്ക്കലിലും കുണ്ടറയിലും
പ്രശ്നങ്ങൾ ഉടലെടുക്കാൻ കാരണം.

Advertisement