പുനസംഘടനയ്ക്ക് പിന്നാലെ അസംതൃപ്തരെ അനുനയിപ്പിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ച് കെപിസിസി

Advertisement

തിരുവനന്തപുരം. പുനസംഘടനയ്ക്ക് പിന്നാലെയുള്ള അസംതൃപ്തരെ അനുനയിപ്പിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ച് കെ.പി.സി.സി. കെ മുരളീധരനുമായി പ്രാഥമിക ചർച്ച നേതൃത്വം നടത്തി.ഈ മാസം 22ന് കെ.സി വേണുഗോപാലും കെ മുരളീധരനുമായി കൂടിക്കാഴ്ച നടത്തും. നേതാക്കളുടെ ഭാഗത്തുനിന്ന് കൂടുതൽ പരസ്യ പ്രതികരണങ്ങൾ ഉണ്ടായേക്കില്ല. കെപിസിസി യോഗവും വൈകാതെ വിളിച്ചു ചേർക്കാൻ ആണ് ആലോചന. ഈയാഴ്ച തന്നെ കെപിസിസി സെക്രട്ടറിമാരുടെ പട്ടികയും പുറത്തു വന്നേക്കും.

Advertisement