കൊല്ലം. കടയ്ക്കലിൽ സിപിഐയിൽ കൂട്ടരാജി. 700 ൽ ലധി പേർ സി.പി.ഐയിൽ നിന്നും രാജിവെച്ചതായി മുൻ ജില്ലാ കമ്മിറ്റി അംഗം ജെ സി അനിൽ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. സംഘടനാ പ്രശ്നങ്ങളിൽ ജില്ലാ നേതൃത്വം സ്വീകരിച്ച വിഭാഗീയ നിലപാടാണ് രാജിക്ക് കാരണമെന്ന് വിമർശനം. മന്ത്രി ജെ. ചിഞ്ചു റാണിയുടെ മണ്ഡലത്തിലാണ് സി പി ഐ യിൽ കൂട്ടരാജി ഉണ്ടായത്.
സി പി ഐ ജില്ലാ നേതൃത്വവുമായി ഉണ്ടായ തർക്കങ്ങൾക്ക് പിന്നാലെയാണ് കടയ്ക്കലിൽ കൂട്ടരാജി ഉണ്ടായത്. 10 മണ്ഡലം കമ്മിറ്റി അംഗങ്ങളും 45 ലോക്കൽ കമ്മിറ്റി അംഗങ്ങൾ, 48 ബ്രാഞ്ച് സെക്രട്ടറിമാർ, 9 ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, 11 സഹകരണ ബാങ്ക് ഡയറക്ടർമാർ രാജി വെച്ചവരിൽ ഉൾപ്പെടുന്നു.
2 വർഷമായി നിലനിൽക്കുന്ന സംഘടനാ പ്രശ്നങ്ങളിൽ ജില്ലാ നേതൃത്വം സ്വീകരിച്ച നിലപാടാണ് രാജി ഇടയാക്കിയത്. 700 ലധികം പേർ രാജിവെച്ചതായി മുൻ ജില്ലാ കമ്മിറ്റി അംഗം ജെ സി അനിൽ പറഞ്ഞു
ശക്തമായ സ്വാധീനമുള്ള സ്ഥലത്തെ പ്രവർത്തകരുടെ കൂട്ടരാജിയിലെ അമ്പരപ്പിലാണ് പാർട്ടി നേതൃത്വo. ഒരാഴ്ച മുൻപാണ് 120 പേർ ജില്ലാ നേതൃത്വത്തിൻ്റെ നിലപാടുകളിൽ പ്രതിഷേധിച്ച് രാജിവെച്ചത്. വിവാദങ്ങൾക്ക് ഇടെ നാളെ സിപിഐ കൊല്ലം ജില്ലാ കമ്മിറ്റി ചേരുo.




































