കോഴിക്കോട്. ബേപ്പൂരിൽ സഹപാഠിയുടെ 36 പവൻ മോഷ്ടിച്ച പ്രതിയെ കേരളത്തിൽ എത്തിച്ചു.പിടിയിലായത് വിജയവാഡ സ്വദേശിനി സൗജന്യ(24).ബേപ്പൂർ സ്വദേശിനി ഗായത്രിയുടെ വീട്ടിൽ താമസിക്കാൻ വന്നപ്പോഴാണ് സ്വർണ്ണം മോഷ്ടിച്ചത്. ഇരുവരും ബാംഗ്ലൂരിൽ പിജിക്ക് പഠിക്കുകയായിരുന്നു.ഇന്ന് രാവിലെയാണ് ഫറോക്ക് പോലീസ് പ്രതിയെ കേരളത്തിലെത്തിച്ചത്






































