പേരാമ്പ്രയിലുണ്ടായ സംഘർഷത്തിൽ പ്രതിഷേധം കനപ്പിക്കാൻ ഒരുങ്ങി കോൺഗ്രസ്

Advertisement

കോഴിക്കോട്. പേരാമ്പ്രയിലുണ്ടായ സംഘർഷത്തിൽ പ്രതിഷേധം കനപ്പിക്കാൻ ഒരുങ്ങി കോൺഗ്രസ് .5 ദിവസത്തിനുള്ളിൽ ഷാഫിയെ ക്രമിച്ച പോലീസിനെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ റൂറൽ എസ്.പിയുടെ വീടിന് മുന്നിൽ സമരം നടത്താൻ കോൺഗ്രസ്സ തീരുമാനം.അതിനിടെ പേരാമ്പ്ര DYSP യുടെ പേഴ്സണൽ സെക്യൂരിറ്റി ഓഫീസർ വിഷ്ണുവിൻ്റെ സൈബർ ആക്രമണ പരാതിയിൽ കോൺഗ്രസ് പ്രവർത്തകർക്കെതിരെ പേരാമ്പ്ര പോലീസ് കേസെടുത്തു.

പേരാമ്പ്ര സംഘർഷവുമായി ബന്ധപ്പെട്ട പോലീസിന് എതിരെ സമരം ശക്തമാക്കുന്നതിനിടെയാണ് പോലീസിന് നേരെ സ്ഫോടക വസ്തു എറിയുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആരാണ് സ്ഫോടക വസ്തു എറിഞ്ഞതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പേരാമ്പ്ര പോലീസ്.അതെ സമയം
5 ദിവസത്തിനുള്ളിൽ ഷാഫിയെ ക്രമിച്ച പോലീസിനെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ റൂറൽ എസ്.പിയുടെ വീടിന് മുന്നിൽ സമരം നടത്താനാണ കോൺഗ്രസ്സ തീരുമാനം.

വിഷയത്തിൽ മുഖ്യമന്ത്രി നടപടിയെടുത്തില്ലെങ്കിൽ സംസ്ഥാന ഡി ജി പി യെ വിളിച്ചു വരുത്തി വിശദീകരണം തേടാൻ ലോക്സഭ സ്പീക്കർക്ക് അധികാരമുണ്ടെന്ന മുന്നറിയിപ്പുമായി കൊടിക്കുന്നിൽ സുരേഷ് എം.പി രംഗത്ത് എത്തി.

അതിനിടെ പേരാമ്പ്ര DYSP യുടെ പേഴ്സണൽ സെക്യൂരിറ്റി ഓഫീസർ വിഷ്ണുവിൻ്റെ പരാതിയിൽ പോലീസ് കേസ് എടുത്തു.പേരാമ്പ്ര സംഘർഷവുമായി ബന്ധപ്പെട്ട് സൈബർ ആക്രമണം നടത്തുന്നു എന്നാണ് പരാതി. അക്രമത്തിൽ പ്രതിഷേധിച്ച് സിപിഐ എം നാളെ പേരാമ്പ്രയിനടത്തുന്ന പൊതുയോഗം ഇ.പി.ജയരാജൻ ഉദ്ഘാടനം ചെയ്യും.

Advertisement