വിടമാട്ടേ..,മുഖ്യമന്ത്രിയുടെ ഗൾഫ് പര്യടനത്തിന് യാത്രാനുമതി നിഷേധിച്ച് വിദേശകാര്യ മന്ത്രാലയം

Advertisement

ന്യൂഡെല്‍ഹി.മുഖ്യമന്ത്രിയുടെ ഗൾഫ് പര്യടനത്തിന് യാത്രാനുമതി നിഷേധിച്ച് വിദേശകാര്യ മന്ത്രാലയം..പ്രത്യേകിച്ച് കാരണങ്ങളൊന്നും പറയാതെയാണ് യാത്രാനുമതി നിഷേധിച്ചിരിക്കുന്നത്.രാഷ്ട്രീയ കാരണങ്ങളാണ്
അനുമതി നിഷേധിച്ചതെന്നാണ് അനുമാനം.അനുമതി തേടി വീണ്ടും വിദേശകാര്യ മന്ത്രാലയത്തെ സമീപിക്കുന്നുണ്ട്.

ഈമാസം 16ന് ബഹ്റൈനിൽ നിന്ന് ഗൾഫ് പര്യടനം തുടങ്ങാനാണ് മുഖ്യമന്ത്രി പദ്ധതിയിട്ടിരുന്നത്.സൗദി അറേബ്യ, ഒമാൻ, കുവൈത്ത്,യു.എ.ഇ തുടങ്ങിയ രാജ്യങ്ങളിലും സന്ദർശനം നടത്തി നവംബർ 9ന് പര്യടനം സമാപിക്കുന്ന തരത്തിലാണ് പരിപാടി
ക്രമീകരിച്ചിരിക്കുന്നത്.മുഖ്യമന്ത്രിയെന്ന നിലയിലുളള ഔദ്യോഗിക യാത്രകൾക്ക് വിദേശകാര്യ മന്ത്രാലയത്തിൻെറ അനുമതി ആവശ്യമാണ്.യാത്രനുമതി തേടിയുളള അപേക്ഷക്ക് നൽകിയ മറുപടിയിലാണ് അനുമതി നിഷേധിച്ചതായി അറിയിച്ചിരിക്കുന്നത്.അനുമതി നിഷേധിച്ച വിവരം സംസ്ഥാന സർക്കാരിനെ ഔദ്യേഗികമായി ലഭിച്ചിട്ടുണ്ട്.പ്രത്യേകിച്ച് കാരണം
പറയാതെയാണ് യാത്രാനുമതി നിരാകരിച്ചത്. അതുകൊണ്ടുതന്നെ രാഷ്ട്രീയ കാരണങ്ങൾ കൊണ്ടാണ് അനുമതി നിഷേധിച്ചതെന്നാണ്
അനുമാനം.തിരഞ്ഞെടുപ്പ് വർഷത്തിൽ നടത്തുന്ന ഗൾഫ് പര്യടനം രാഷ്ട്രീയ പ്രചരണത്തിനാണോ
എന്ന സംശയമാകാം കാരണമെന്നും പറയപ്പെടുന്നു. യാത്രാനുമതി നിഷേധിച്ച വിവരം ഡൽഹിയിലുളള
മുഖ്യമന്ത്രി കേന്ദ്ര സർക്കാരിൻെറ ശ്രദ്ധയിൽ പെടുത്തിയേക്കും.അനുമതി ലഭിക്കാനുളള ഇടപെടൽ ഉദ്യോഗസ്ഥ തലത്തിലും നടക്കുന്നുണ്ട്. ഗൾഫിലെ മലയാളി സംഘടനകളുടെ പരിപാടിയിൽ പങ്കെടുക്കുന്നതിനാണ് മന്ത്രി സജി ചെറിയാനൊപ്പം
മുഖ്യമന്ത്രി ഗൾഫ് പര്യടനം നടത്തുന്നത്

Advertisement