25.8 C
Kollam
Wednesday 28th January, 2026 | 01:49:32 AM
Home News Breaking News ഷൈൻ നിഗം ചിത്രം ഹാലിന് കട്ട് നൽകി സെൻസർ ബോർഡ്

ഷൈൻ നിഗം ചിത്രം ഹാലിന് കട്ട് നൽകി സെൻസർ ബോർഡ്

Advertisement

കൊച്ചി. ഷൈൻ നിഗം ചിത്രം ഹാലിന് കടും വെട്ടുമായി
സെൻസർ ബോർഡ്‌. ബീഫ് ബിരിയാണി കഴിക്കുന്ന രംഗവും – ധ്വജപ്രണമാവും അടക്കം സീനുകൾ വെട്ടി മാറ്റണമെന്ന് നിർദേശം. ഹൈകോടതിയെ സമീപിച്ച് നിർമ്മാതകൾ.
സിനിമക്കെതിരെ ഗൂഢാലോചന നടക്കുമെന്ന് സംവിധായകൻ റഫീഖ് വീര 24 നോട്‌ പറഞ്ഞു.


സുരേഷ് ഗോപി ചിത്രം JSK- യിൽ ജാനകിയായിരുന്നു സെൻസർ ബോഡിന് പ്രശ്നമെങ്കിൽ ‘ ഹാലിൽ’ രാഖിയും, ബീഫ് ബിരിയാണിയും, ധ്വജപ്രമാണവുമാണ് വെട്ടി മാറ്റാൻ നിർദേശം. സംഘം കാവലുണ്ട് എന്ന വാക്കും ഒഴിവാക്കണം. എന്നാൽ മാത്രമേ സെൻസർ സർട്ടിഫിക്കറ്റ്  നൽകുയെന്നാണ്
ബോർഡിന്റെ നിർദേശം. സെൻസർ ബോർഡിനെതിരെ  സിനിമ അണിയറ പ്രവർത്തകർ ഹൈകോടതിയിൽ ഹർജി നൽകി.


മതിയായ കാരണം ബോധിപ്പിക്കാതെയാണ്
സെൻസർ ബോർഡിന്റെ കടുംവെട്ടുന്ന് സംവിധായകൻ റഫീഖ് വീര. റിലീസ് അടക്കം
പ്രതിസന്ധിയിലാണ്.


ജെ എസ് കെ പേരുമാറ്റ വിവാദം പരിഗണിച്ച ജസ്റ്റിസ് എൻ നഗരേഷിന്റെ ബെഞ്ചിലാണ് ഹർജി. ചൊവ്വാഴ്ച പരിഗണിക്കും. സെൻസർ ബോർഡ് നടപടിക്കെതിരെ കടുത്ത പ്രതിഷേധമാണ് സിനിമ സംഘടനകളും ഉയർത്തുന്നത്.

Advertisement