സംസ്ഥാന അസിസ്റ്റൻറ് സെക്രട്ടറിമാരെയും നിർവാഹക സമിതി അംഗങ്ങളെയും തിരഞ്ഞെടുക്കാൻ സിപിഐ സംസ്ഥാന കൗൺസിൽ ഇന്ന്

Advertisement

തിരുവനന്തപുരം. സംസ്ഥാന അസിസ്റ്റൻറ് സെക്രട്ടറിമാരെയും നിർവാഹക സമിതി അംഗങ്ങളെയും തിരഞ്ഞെടുക്കാൻ സിപിഐ സംസ്ഥാന കൗൺസിൽ ഇന്ന് യോഗം ചേരും.അസിസ്റ്റൻറ് സെക്രട്ടറിമാർ ആരൊക്കെ എന്ന കാര്യത്തിൽ ഉദ്യോഗം നിലനിൽക്കുകയാണ്.നിലവിലെ അസിസ്റ്റൻറ് സെക്രട്ടറി പി പി സുനീർ തുടരാനാണ് സാധ്യത.രാജ്യസഭാംഗമായതിനാൽ സംഘടന പദവിയിൽ നിന്ന് മാറ്റണോ എന്ന ചിന്തയും നേതൃത്വത്തിലുണ്ട്.രണ്ട് അസിസ്റ്റൻറ് സെക്രട്ടറിമാരും പാർട്ടി സെൻറർ കേന്ദ്രീകരിച്ച് പ്രവർത്തിക്കണമെന്നാവശ്യം ഒരു ഭാഗം ഉന്നയിക്കുന്നു.75 വയസ്സ് പിന്നിട്ടതിനാൽ അസിസ്റ്റൻറ് സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ ഇ ചന്ദ്രശേഖരനു പകരം ഡിജെ ആഞ്ചലോസ് , ആർ രാജേന്ദ്രൻ, കെ പി സുരേഷ് രാജ്, മുല്ലക്കര രത്നാകരൻ എന്നിവരുടെ പേരുകളാണ് ചർച്ചയിൽ ഉള്ളത്.

Advertisement