Home News Breaking News പിഎസ്‌സി പരീക്ഷ ‘ഹൈടെക്’ കോപ്പിയടി,ക്യാമറയ്ക്ക് പിന്നിലെ രണ്ടാമനാര്

പിഎസ്‌സി പരീക്ഷ ‘ഹൈടെക്’ കോപ്പിയടി,ക്യാമറയ്ക്ക് പിന്നിലെ രണ്ടാമനാര്

Advertisement

കണ്ണൂര്‍. പിഎസ്‌സി പരീക്ഷയിലുണ്ടായ ‘ഹൈടെക്’ കോപ്പിയടിയിൽ ക്യാമറയ്ക്ക് പിന്നിലെ രണ്ടാമനെ കണ്ടെത്താൻ പൊലീസ്. പുറത്ത് നിന്ന് ഉത്തരം പറഞ്ഞുകൊടുത്തത് ആരാണെന്നറിയാൻ പൊലീസ് അന്വേഷണം ഊർജിതമാക്കി. പ്രതി മുഹമ്മദ് സഹദിനെ വിശദമായി ചോദ്യംചെയ്യും. പിന്നിൽ കൂടുതൽ പേരുണ്ടോ എന്നും സംശയമുണ്ട്. ജാമ്യമില്ലാത്ത വകുപ്പുകൾ പ്രകാരം അറസ്റ്റ് ചെയ്ത മുഹമ്മദ് സഹദിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇന്നലെയാണ് സെക്രട്ടറിയേറ്റ് ഓഫീസ് അസിസ്റ്റൻറ് പരീക്ഷക്കിടെ പ്രതിയെ പിഎസ്‌സി വിജിലൻസ് വിഭാഗം പിടികൂടിയത്.

Advertisement