25.8 C
Kollam
Wednesday 28th January, 2026 | 02:06:36 AM
Home News Breaking News കമ്മ്യുണിസ്റ്റ് കൾക്ക് ഒരു പദവിയും വലുതല്ലെന്ന് ബിനോയ്‌ വിശ്വം

കമ്മ്യുണിസ്റ്റ് കൾക്ക് ഒരു പദവിയും വലുതല്ലെന്ന് ബിനോയ്‌ വിശ്വം

Advertisement

തിരുവനന്തപുരം.കമ്മ്യുണിസ്റ്റ് കൾക്ക് ഒരു പദവിയും വലുതല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം . എല്ലാ പദവികളും ഇന്നുവരും നാളെ പോകും.പ്രശ്നം ഉത്തരവാദിത്വബോധമാണ്.

നിലപാടുള്ള കമ്മ്യൂണിസ്റ്റ് ആയതുകൊണ്ടാണ് ദേശീയ സെക്രട്ടറിയേറ്റിൽ നിന്നും ഒഴിഞ്ഞത്.ദേശീയ സെക്രട്ടറിയറ്റിൽ നിന്നും ഒഴിയുന്ന കാര്യം നേരത്തെ തന്നെ പാർട്ടിയെ അറിയിച്ചിരുന്നു.നിരവധി പേർ തന്നോട് ജനറൽ സെക്രട്ടറി ആകാൻ പറഞ്ഞിരുന്നു.എൽഡിഎഫ് സർക്കാറിന് മൂന്നാം ഊഴം ഉണ്ടാകണം.മുന്നോട്ടുപോകാൻ ഇന്ത്യയ്ക്കുള്ള വഴിയാണ് കേരളം.

എൽ ഡി എഫ് മെച്ചപ്പെടാൻ തിരുത്തൽ വേണ്ടിവരും.തിരുത്തലിനു വേണ്ടി സിപിഐ എൽഡിഎഫിന് അകത്തും പുറത്തും പറഞ്ഞിട്ടുമുണ്ട്.പ്രായപരിധിയിൽ ഇളവ് നൽകാനുള്ള തീരുമാനം തന്റേതല്ല.പാർട്ടിയുടെ ഒന്നിച്ചുള്ള തീരുമാനം.പ്രായപരിധി മാനദണ്ഡം ശരിയായ തീരുമാനം.ചർച്ചയും വിമർശനങ്ങളും പാർട്ടിയെ ബാധിക്കില്ല.കമ്മ്യൂണിസ്റ്റ് നിന്നും മാറിപ്പോയ എല്ലാവരെയും കൂട്ടിയിണക്കും

Advertisement