എന്‍എസ്എസ് നിലപാട് ഇടതുക്യാംപിനുപോലും അപ്രതീക്ഷിതം, വെള്ളാപ്പള്ളിക്കും ഇഷ്ടായി

Advertisement

തിരുവനന്തപുരം. ആഗോള അയ്യപ്പ സംഗമത്തിന് പിന്നാലെ LDF സർക്കാരിന് പൂർണ പിന്തുണ പ്രഖ്യാപിച്ച് NSS .കോൺഗ്രസിൽ നടക്കുന്നത് മുഖ്യമന്ത്രി
ആരാണെന്ന  തർക്കമാണെന്നും ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ വിമർശിച്ചു. ശബരിമല വിഷയത്തിൽ ജി സുകുമാരൻ
നായരുടേത് ശരിയായ നിലപാടെന്ന് വെള്ളാപ്പള്ളി നടേശനും പിന്തുണച്ചു.NSS ഒരിക്കലും അന്ധമായി  സർക്കാരിനെ എതിർത്തിട്ടില്ലെന്നും ഇപ്പോഴത്തെ പിന്തുണയെ തിരഞ്ഞെടുപ്പുമായി കൂട്ടിക്കുഴക്കേണ്ടെന്നും
ദേവസ്വം മന്ത്രി വി.എൻ.വാസവൻ പ്രതികരിച്ചു.
NSS നിലപാട് മാറ്റത്തിൽ ആശങ്കയുണ്ടെങ്കിലും പ്രതികരണം നടത്തി പ്രകോപിപ്പിക്കേണ്ടെന്നാണ് കോൺഗ്രസിലെ ധാരണ.


ആഗോള അയ്യപ്പ സംഗമത്തിന് പിന്തുണ നൽകിയാണ് NSS സർക്കാരിനോട് അടുക്കുന്നത്.ശബരിമല വിഷയത്തിലെ പിന്തുണ സർക്കാരിലേക്ക് വ്യാപിപ്പിക്കുന്നുവെന്നാണ് സമുദായ നേതൃത്വത്തിൻെറ പ്രതികരണങ്ങളിൽ നിന്ന് വ്യക്തമാകുന്നത്.

ശബരിമല വിഷയത്തിൽ NSS ്സ്വീകരിച്ച നിലപാടിനെ പിന്തുണച്ച്  SNDP യോഗവും രംഗത്ത് വന്നു.എല്ലാ കാര്യത്തിലും NSS
സർക്കാരിനെ എതിർത്തിട്ടില്ലെന്നും വിഷയാധിഷ്ഠിത നിലപാടാണ് അവർ സ്വീകിരക്കുന്നതെന്നും SNDP യോഗം ജനറൽ
സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ആഗോള അയ്യപ്പ സംഗമത്തിലൂടെ തുടങ്ങിയ NSSമായുളള ബന്ധം ദൃഢമാകുന്നതിൽ CPIM
സന്തോഷത്തിലാണ്.പിന്തുണ ആഘോഷിച്ച് തിരിച്ചടി ഉണ്ടാക്കേണ്ടെന്ന കരുതലിലാണ്
നേതൃത്വത്തിൻെറ പ്രതികരണം സമദൂര നിലപാട് സ്വീകരിക്കുമ്പോഴും ശരിദൂരം വഴി യു.ഡി.എഫിനോട് നല്ല
ആഭിമുഖ്യം പുലർത്തിയിരുന്ന NSSൻെറ നിലപാട് മാറ്റത്തിൽ കോൺഗ്രസിലെ മുതിർന്ന നേതാക്കൾക്ക് ആശങ്കയുണ്ട്.
എന്നാൽ സമുദായ സംഘടനകളുടെ നിലപാടിനൊപ്പിച്ച് രാഷ്ട്രീയ നിലപാട് സ്വീകരിക്കാനാവില്ലെന്നാണ് പുതിയ
നേതൃനിരയുടെ അഭിപ്രായം.എങ്കിലും എക്കാലവും മുന്നണിയെ പിന്തുണച്ച NSSനെ പിണക്കാനില്ല എന്നതാണ് പൊതു
നിലപാട്

കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിലും ന്യൂനപക്ഷ വോട്ടുകളെ ഒപ്പം നിർത്താൻ ശ്രമിച്ച LDF ഇത്തവണ ഭൂരിപക്ഷ വോട്ടുകളിലാണ് ശ്രദ്ധ വെക്കുന്നത്.ഈ രാഷ്ട്രീയ നീക്കത്തിന് ശക്തി പകരുന്നതാണ് NSS പിന്തുണ

Advertisement