ഓപ്പറേഷന്‍ സിന്ദൂര്‍….ഇന്ത്യന്‍ ആര്‍മിക്ക് അഭിവാദ്യവുമായി മമ്മൂട്ടിയും മോഹന്‍ലാലും

Advertisement

കൊച്ചി: ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യന്‍ ആര്‍മിയെ അഭിനന്ദിച്ച് നടന്‍ മമ്മൂട്ടി. നമ്മുടെ യഥാര്‍ത്ഥ നായകന്മാര്‍ക്ക് സല്യൂട്ടെന്ന് നടന്‍ തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടില്‍ കുറിച്ചു. രാഷ്ട്രം വിളിക്കുമ്പോള്‍ ഇന്ത്യന്‍ ആര്‍മി ഉത്തരം നല്‍കുമെന്നും ഓപ്പറേഷന്‍ സിന്ദൂറിലൂടെ അത് വീണ്ടും തെളിഞ്ഞെന്നും മമ്മൂട്ടി പറഞ്ഞു. ജീവന്‍ രക്ഷിക്കുന്നതിനും പ്രത്യാശ പുനഃസ്ഥാപിച്ചതിനും നന്ദിയെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.
കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ,’ നമ്മുടെ യഥാര്‍ത്ഥ നായകന്മാര്‍ക്ക് സല്യൂട്ട്! രാഷ്ട്രം വിളിക്കുമ്പോള്‍ ഇന്ത്യന്‍ ആര്‍മി ഉത്തരം നല്‍കുമെന്ന് ഓപ്പറേഷന്‍ സിന്ദൂറിലൂടെ വീണ്ടും തെളിയിച്ചു. ജീവന്‍ രക്ഷിച്ചതിനും പ്രത്യാശ പുനഃസ്ഥാപിച്ചതിനും നന്ദി. രാജ്യത്തിന് അഭിമാനം. ജയ് ഹിന്ദ്’. മമ്മൂട്ടി കുറിച്ചു.
അതേസമയം, തന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് ഹാന്‍ഡില്‍ തന്നെ ‘ഓപ്പറേഷന്‍ സിന്ദൂര്‍’ ഇമേജ് ആക്കിക്കൊണ്ടാണ് മോഹന്‍ലാലിന്റെ പ്രതികരണം. ‘ഒരു പാരമ്പര്യം എന്ന നിലയില്‍ മാത്രമല്ല, നമ്മുടെ അചഞ്ചലമായ ദൃഢനിശ്ചയത്തിന്റെ പ്രതീകമായിട്ടാണ് സിന്ദൂരം ധരിച്ചത്. ഞങ്ങളെ വെല്ലുവിളിക്കൂ, ഞങ്ങള്‍ എക്കാലത്തേക്കാളും നിര്‍ഭയരും ശക്തരുമായി ഉയരും. ഇന്ത്യന്‍ സൈന്യത്തിന്റെയും നാവികസേനയുടെയും വ്യോമസേനയുടെയും ബിഎസ്എഫിന്റെയും ഓരോ ധീരഹൃദയത്തെയും അഭിവാദ്യം ചെയ്യുന്നു. നിങ്ങളുടെ ധൈര്യം ഞങ്ങളുടെ അഭിമാനത്തിന് ഇന്ധനം നല്‍കുന്നു. ജയ് ഹിന്ദ്’, എന്നാണ് മോഹല്‍ലാലിന്റെ കുറിപ്പ്.

Advertisement