ലോസ് ആഞ്ചലസ്: ഹോളിവുഡ് സിനിമാ ലോകത്ത് പ്രശസ്തനായിരുന്ന സംവിധായകനും നടനുമായ റോബ് റെയ്നറെയും ഭാര്യ മിഷേലിനെയും താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. 78 വയസ്സുള്ള ഒരു പുരുഷനും 68 വയസ്സുള്ള ഒരു സ്ത്രീയും വീടിനകത്ത് മരിച്ച് കിടക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് സംവിധായകനും ഭാര്യയുമാണെന്ന് തിരിച്ചറിഞ്ഞത്.
ഇരുവരും കൊലചെയ്യപ്പെട്ടതാവാമെന്ന് സംശയിക്കുന്നതായി ലോസ് ആഞ്ചലസ് പോലീസ് തലവന്‍ മൈക്ക് ബ്ലാന്‍ഡ് പറഞ്ഞു.
ലോസ് ആഞ്ചലസ് നഗരത്തിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള ബ്രെന്റ്വുഡ് പരിസരത്തെ വസതിയിലായിരുന്നു മരണം. നിരവധി സെലിബ്രിറ്റികള്‍ താമസിക്കുന്ന പ്രദേശമാണ്. ഇവിടെ ഇത്തരം കുറ്റ കൃത്യങ്ങള്‍ അപൂര്‍വ്വമാണ്. പൊലീസ് അന്വേഷണം പുരോഗമിക്കുന്നു. ഇവരുടെ പരിക്കുകളെക്കുറിച്ചോ ഏതെങ്കിലും ആയുധം കണ്ടെത്തിയതായോ പോലീസ് വിശദാംശങ്ങള്‍ നല്‍കിയിട്ടില്ല.
Home News International സംവിധായകനും നടനുമായ റോബ് റെയ്നറെയും ഭാര്യ മിഷേലിനെയും താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി































