യുവതിയുടെ പെപ്പര്‍ സ്പ്രേ പ്രയോഗത്തില്‍ ഇന്ത്യന്‍ കുടുംബത്തിന് പരിക്ക്

Advertisement

അമേരിക്കയിലെ സാന്‍ അന്റോണിയോയില്‍ യുവതിയുടെ പെപ്പര്‍ സ്പ്രേ പ്രയോഗത്തില്‍ ഇന്ത്യന്‍ കുടുംബത്തിന് പരിക്ക്. കുഞ്ഞ് ഉള്‍പ്പെടെ ഉള്ളവര്‍ക്കാണ് പരിക്കേറ്റത്. പെപ്പര്‍ സ്പ്രേ പ്രയോഗിക്കുന്നതിന് മുമ്പ് യുവതി എല്ലാവരോടും ആക്രോശിക്കുകയും ചെയ്തു. . സംഭവത്തിന്റെ വീഡിയോ പുറത്തുവന്നു. ഫോണിന്റെ ശബ്ദം കുറയ്ക്കാന്‍ പറഞ്ഞതായിരുന്നു പ്രകോപനം.

ശനിയാഴ്ച വൈകുന്നേരം ഗോ റിയോ ബോട്ട് ടൂറിനിടെയാണ് സംഭവമുണ്ടായത്. ബോട്ടില്‍ നിന്ന് ഇറങ്ങിയ ശേഷം യാത്രക്കാരുമായി സ്ത്രീ വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും തുടര്‍ന്ന് ചെറിയ കുട്ടി ഉള്‍പ്പെടെ എട്ട് പേര്‍ക്ക് നേരെ കുരുമുളക് സ്പ്രേ പ്രയോഗിക്കുകയുമായിരുന്നു.

ബോട്ട് ഓപ്പറേറ്റര്‍ സ്ത്രീയോട് ഫോണിന്റെ ശബ്ദം കുറയ്ക്കാന്‍ ആവശ്യപ്പെട്ടതായി സാന്‍ അന്റോണിയോ പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. സംഭവത്തില്‍ യാത്രക്കാര്‍ പരാതി നല്‍കിയിട്ടുണ്ട്.

Advertisement