റഷ്യയിലെ മോസ്‌കോയില്‍ നടന്ന പൊതു അരങ്ങേറ്റത്തില്‍ എഐ റോബോര്‍ട്ട് തറയില്‍ വീണത് സാങ്കേതിക രംഗത്ത് വലിയ ചര്‍ച്ചകള്‍ക്കാണ് തുടക്കമിട്ടിരിക്കുന്നത്. റഷ്യയുടെ ആദ്യ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പവര്‍ ചെയ്യുന്ന ഹ്യൂമനോയിഡ് റോബോട്ട് ‘എയ്‌ഡോള്‍’ (AIdol) ആണ് അതിന്റെ ആദ്യത്തെ ചുവടുകള്‍ വെച്ചയുടനെ ബാലന്‍സ് തെറ്റി മുന്നോട്ട് വീണത്. ഈ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
നവംബര്‍ 10ന് മോസ്‌കോയിലെ യാരോവിറ്റ് ഹാള്‍ കോണ്‍ഗ്രസ് സെന്ററില്‍ നടന്ന ഒരു സാങ്കേതിക പ്രദര്‍ശനത്തിനിടെയാണ് സംഭവം. സംഗീതത്തിന്റെ അകമ്പടിയോടെയാണ് എയ്‌ഡോള്‍ സ്റ്റേജിലേക്ക് വന്നത്. റോബട് ശ്രദ്ധയോടെ കുറച്ച് ചുവടുകള്‍ വെക്കുകയും കാണികളെ നോക്കി കൈവീശുകയും ചെയ്ത ഉടന്‍ തന്നെ മുന്നോട്ട് തലകുത്തി വീഴുകയായിരുന്നു. റോബട്ടിന്റെ ഭാഗങ്ങള്‍ തറയില്‍ ചിതറിത്തെറിച്ചപ്പോള്‍ കാണികള്‍ക്കിടയില്‍നിന്ന് ഞെട്ടലും ചിരിയും ഉയര്‍ന്നു. വീണുപോയ താരത്തെ മറ്റുള്ളവരുടെ കാഴ്ചയില്‍നിന്ന് മറയ്ക്കുന്നതിനായി ഉടന്‍തന്നെ സ്റ്റേജിലെ കര്‍ട്ടന്‍ താഴ്ത്തി. കമ്പനിയുടെ സിഇഒ ഈ സംഭവത്തെ ഒരു പഠന പ്രക്രിയയായിട്ടാണ് വിശേഷിപ്പിച്ചത്. ‘ഇതൊരു തത്സമയ പഠനമാണ്. നല്ല തെറ്റുകള്‍ അറിവായി മാറുമ്പോള്‍, മോശം തെറ്റുകള്‍ അനുഭവമായി മാറുമെന്നും അദ്ദേഹം പറഞ്ഞു.
Home News International അരങ്ങേറ്റത്തില്‍ നിലതെറ്റി വീണ എഐ റോബോര്‍ട്ട്…. സാങ്കേതിക ലോകത്ത് വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമിടുന്നു (വീഡിയോ)
































