ഇസ്രായേലിന്റെ സൈനിക ടാങ്കുകൾ വടക്കൻ ഗാസയിൽ കയറി; കരയുദ്ധം ആരംഭിച്ചതായി സൂചന

Advertisement

ടെൽ അവീവ്:
ഇസ്രായേലിന്റെ സൈനിക ടാങ്കുകൾ വടക്കൻ ഗാസയിലേക്ക് കടന്നുകയറി. ഇന്നലെ രാത്രിയാണ് നിരവധി യുദ്ധ ടാങ്കുകൾ ഗാസ അതിർത്തിയിൽ കയറി ഹമാസ് കേന്ദ്രങ്ങൾ ആക്രമിച്ച് തിരിച്ചെത്തിയതെന്ന് ഇസ്രായേൽ അറിയിച്ചു. ഇസ്രായേൽ കരയുദ്ധത്തിന് തയ്യാറെടുക്കുകയാണെന്ന് ഇന്നലെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞിരുന്നു.

ഇസ്രായേൽ ആക്രമണത്തിൽ ഗാസയിൽ മാത്രം 6600 പേരാണ് മരിച്ചത്. സ്ഥിതിഗതികൾ ചർച്ച ചെയ്യുന്നതിനായി യുഎൻ രക്ഷാസമിതി യോഗം നാലാം തവണയും സമവായത്തിൽ എത്താതെ പിരിഞ്ഞു. അമേരിക്കയുടെ പ്രമേയം ചൈനയും റഷ്യയും വീറ്റോ ചെയ്തതോടെയാണ് ഇത്.