27.1 C
Kollam
Thursday 26th February, 2026 | 11:00:51 PM
Home News Breaking News പ്രസിഡന്റ്‌സ് ട്രോഫിയില്‍ മുത്തമിട്ട് നിരണം ചുണ്ടന്‍

പ്രസിഡന്റ്‌സ് ട്രോഫിയില്‍ മുത്തമിട്ട് നിരണം ചുണ്ടന്‍

Advertisement

കൊല്ലം: അഷ്ടമുടിക്കായലില്‍ ആവേശത്തിന്റെ ഓളം സൃഷ്ടിച്ചുകൊണ്ട് പ്രസിഡന്റ്‌സ് ട്രോഫിയില്‍ മുത്തമിട്ട് നിരണം ബോട്ട് ക്ലബ്ബിന്റെ നിരണം ചുണ്ടന്‍. കൈനകരി വില്ലേജ് ബോട്ട് ക്ലബ്ബിന്റെ വീയപുരം ചുണ്ടന്‍ രണ്ടാമതെത്തി. അതിവാശിയേറിയ ഫൈനല്‍ മത്സരത്തില്‍ 3 മിനിട്ട് 36 സെക്കന്റ് 54 മൈക്രോസെക്കന്റ് സമയത്തിലായിരുന്നു നിരണത്തിന്റെ ഫിനിഷിങ്.
സിബിഎല്ലിലെ ഒന്നാം സ്ഥാനക്കാര്‍ക്ക് 25 ലക്ഷം രൂപ, രണ്ടാം സ്ഥാനം 15 ലക്ഷം രൂപ, മൂന്നാം സ്ഥാനക്കാര്‍ക്ക് 10 ലക്ഷം രൂപ എന്നിങ്ങനെയാണ് സമ്മാനത്തുക. ഇരുട്ടുകുത്തി എ ഗ്രേഡ് വിഭാഗത്തിന് ബോണസ് ഇനത്തില്‍ 75,000 രൂപയും മത്സരവിജയത്തിനു 25,000 രൂപയുമാണ് സമ്മാനം. ഇരുട്ടുകുത്തി ബി ഗ്രേഡിന് ബോണസിനത്തില്‍ 50,000 രൂപയും മത്സരവിജയത്തിനു 20,000 രൂപയും രണ്ടാം സ്ഥാനത്തിന് 15,000 രൂപയുമാണ്. തെക്കനോടി വനിതാ വിഭാഗത്തിന് 60,000 രൂപയും മത്സരവിജയത്തിനു ഒന്നാം സ്ഥാനത്തിന് 25000 രൂപയും രണ്ടാം സ്ഥാനത്തിന് 20,000 രൂപയും ലഭിക്കും. ഇന്ന് ഉച്ചയ്ക്ക് രണ്ടിന് കോര്‍പറേഷന്‍ മേയര്‍ എ.കെ.ഹഫീസ് പതാക ഉയര്‍ത്തിയതോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്.

Advertisement