ആലപ്പുഴ: മദ്യലഹരിയില്‍ സ്വന്തം കുഞ്ഞുമായി ആനയുടെ മുന്നില്‍ അഭ്യാസം നടത്തി പാപ്പാന്‍. അഞ്ചുമാസം മാത്രം പ്രായമുള്ള കുഞ്ഞിനെ ആനകൊമ്പില്‍ ഇരുത്തിയാണ് പാപ്പാന്റെ അഭ്യാസം. ഇതിനിടയില്‍ കുഞ്ഞ് പാപ്പാന്റെ കയ്യില്‍ നിന്ന് വഴുതി വീഴുകയും ചെയ്തു. ഹരിപ്പാട് സ്‌കന്ദന്‍ എന്ന ആനയുടെ പാപ്പാനായ കൊട്ടിയം അഭിലാഷ് ആണ് സാഹസം കാണിച്ചത്.
ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നത്. ഹരിപ്പാട് ശ്രീ സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ചോറൂണിന് ശേഷമാണ് പിഞ്ചുകുഞ്ഞുമായി പാപ്പാന്‍ ആനത്താവളത്തിലെത്തിയത്. അവിടെ വെച്ച് മദ്യലഹരിയിലായിരുന്ന പാപ്പാന്‍ കുഞ്ഞിനെ ആനയുടെ തുമ്പിക്കൈയില്‍ ഇരുത്താനും ആനയുടെ അടിയിലൂടെ നടക്കാനും ശ്രമിക്കുകയായിരുന്നു. ഈ അപകടകരമായ ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. സംഭവസമയത്ത് കൂടെയുണ്ടായിരുന്ന മറ്റ് രണ്ട് പാപ്പാന്മാരും മദ്യപിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
കഴിഞ്ഞ ഓഗസ്റ്റില്‍ രണ്ട് പാപ്പാന്മാരെ ആക്രമിക്കുകയും ഒരാളുടെ മരണത്തിന് കാരണമാവുകയും ചെയ്ത ‘ഹരിപ്പാട് സ്‌കന്ദന്‍’ എന്ന ആനയുടെ അടുത്തേക്കായിരുന്നു കുഞ്ഞുമായി ഇവര്‍ എത്തിയത്. പാപ്പാനെ കൊന്നതിനെത്തുടര്‍ന്ന് മാസങ്ങളായി ചങ്ങലയിട്ടു തളച്ചിരുന്ന ആനയാണിത്. ഇതുവരെ ഇവിടെനിന്ന് ആനയെ മാറ്റിയിരുന്നില്ല. കെട്ടിയ സ്ഥലത്ത് തന്നെയാണ് ആനയ്ക്ക് ഭക്ഷണമടക്കം നല്‍കുന്നത്. ഈ ആനയുടെ അടുത്തേക്കാണ് പാപ്പാന്‍ കുട്ടിയുമായെത്തിയത്.
പേടിമാറാന്‍ പിഞ്ചുകുഞ്ഞിനെ ആനയുടെ അടിയിലൂടെ നടത്തി; നിലത്ത് വീണ് കുഞ്ഞ്
Advertisement
































