കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതികള്‍ക്കുള്ള ശിക്ഷ വൈകീട്ട് 3.30 ന് പ്രസ്താവിക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം വര്‍ഗീസാണ് വിധി പ്രസ്താവിക്കുന്നത്. പ്രതികളുടെ ശിക്ഷയിന്മേലുള്ള വാദം പൂര്‍ത്തിയായി. ഒന്നാം പ്രതി പള്‍സര്‍ സുനി എന്ന സുനില്‍, മാര്‍ട്ടിന്‍ ആന്റണി, ബി മണികണ്ഠന്‍, വിജീഷ് വിപി, എച്ച് സലിം എന്ന വടിവാള്‍ സലിം, പ്രദീപ് എന്നിവരാണ് കുറ്റക്കാര്‍.
പ്രതികള്‍ക്കെല്ലാം പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. പ്രതികളെല്ലാം മനുഷ്യത്വ രഹിതമായ പ്രവര്‍ത്തനത്തിലാണ് പങ്കാളികളായത്. ഗൂഢാലോചനയുടെ ഭാഗമായിട്ടുള്ള പ്രവൃത്തിയാണ്. മുന്‍കൂട്ടി തീരുമാനിച്ച പ്രവര്‍ത്തനമാണ് ഉണ്ടായത്. പ്രതികളെല്ലാം ഒന്നിനു പിന്നെ ഒന്നെന്ന നിലയില്‍ കണ്ണികളായി ചേര്‍ന്നാണ് പ്രവര്‍ത്തിച്ചത്. അതുകൊണ്ടു തന്നെ എല്ലാവര്‍ക്കും കടുത്ത ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.
അതിജീവിത അനുഭവിക്കുന്ന ട്രോമ മനസ്സിലാക്കണമെന്ന് കോടതി അഭിപ്രായപ്പെട്ടു. പള്‍സര്‍ സുനിയുടെ ക്രിമിനല്‍ പശ്ചാത്തലം കോടതി വിശദമായി പരിശോധിച്ചു. എല്ലാ പ്രതികള്‍ക്കും ഒരേ ശിക്ഷ നല്‍കേണ്ടതുണ്ടോ?, ഓരോ പ്രതികളും ചെയ്ത കുറ്റകൃത്യം കണക്കിലെടുത്തല്ലേ ശിക്ഷ വിധിക്കേണ്ടതെന്ന് കോടതി ആരാഞ്ഞു. എന്നാല്‍ എല്ലാവര്‍ക്കും കൃത്യത്തില്‍ ഒരേ പങ്കാളിത്തം ഉണ്ടെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു.
Home News Breaking News നടിയെ ആക്രമിച്ച കേസില്‍ പ്രതികള്‍ക്കുള്ള ശിക്ഷ വൈകീട്ട് 3.30ന് പ്രസ്താവിക്കും
































