കൊല്ലം അഞ്ചലിൽ ആട്ടോയും ശബരിമല തീർത്ഥാടകരുടെ ബസും കൂട്ടി ഇടിച്ച് ആട്ടോ ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു.
ഓട്ടോയിൽ ഉണ്ടായിരുന്നകരവാളൂർ നീലമ്മാള്‍ പള്ളിവടക്കതില്‍ വീട്ടില്‍ ശ്രുതിലക്ഷ്മി (16), തഴമേല്‍ ചൂരക്കുളം ജയജ്യോതി ഭവനില്‍ ജ്യോതിലക്ഷ്മി (21), ഓട്ടോ ഡ്രൈവർ തഴമേല്‍ ചൂരക്കുളം അക്ഷയ് ഭവനില്‍ അക്ഷയ് (23) എന്നിവരാണ് മരിച്ചത്.


അഞ്ചൽ പുനലൂർ റൂട്ടിൽ മാവിളയിൽ ഇന്ന് പുലർച്ചെയായിരുന്നു അപകടം. ആന്ധ്ര പ്രദേശിൽ നിന്നുള്ള തീർഥാടകരുമായി പോവുകയായിരുന്ന ബസാണ് ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ചത്. അപകടത്തിന്റെ യഥാർഥ കാരണം വ്യക്തമല്ല. ശബരിമലയിൽ നിന്ന് തീർഥാടകരുമായി മടങ്ങുകയായിരുന്നു ബസ്.
ജ്യോതി ലക്ഷ്മിയുടെ വീട്ടിൽ നിന്ന് ശ്രുതി ലക്ഷ്മിയുടെ വീട്ടിലേക്ക് പോവുകയായിരുന്നു വിദ്യാർഥിനികളെന്നാണ് വിവരം. അപകടത്തിൽ ഓട്ടോ ഡ്രൈവർ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. വിദ്യാർഥിനികളെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് മരിച്ചത്. ശ്രുതി ലക്ഷ്മി പത്താം ക്ലാസ് വിദ്യാർഥിനിയും ജ്യോതി ലക്ഷ്മി ബാംഗ്ലൂരിൽ നഴ്സിങ് വിദ്യാർഥിനിയുമാണെന്നാണ് വിവരം. അഞ്ചൽ പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
































