വോട്ടെടുപ്പ് തുടങ്ങി…വിധിയെഴുത്ത് 595 തദ്ദേശ സ്ഥാപനങ്ങളിലേക്ക്

Advertisement

സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിനുള്ള ഒന്നാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. വൈകുന്നേരം 6 മണിവരെയാണ് വോട്ടെടുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ 595 തദ്ദേശ സ്ഥാപനങ്ങളിലെ (ഗ്രാമപഞ്ചായത്ത് – 471, ബ്ലോക്ക് പഞ്ചായത്ത് – 75, ജില്ലാ പഞ്ചായത്ത് – 7, മുനിസിപ്പാലിറ്റി – 39, കോര്‍പ്പറേഷന്‍ – 3) 11168 വാര്‍ഡുകളിലേയ്ക്കാണ് (ഗ്രാമ പഞ്ചായത്ത് വാര്‍ഡ് – 8310, ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡ് – 1090, ജില്ലാ പഞ്ചായത്ത് വാര്‍ഡ് – 164, മുനിസിപ്പാലിറ്റി വാര്‍ഡ് – 1371 , കോര്‍പ്പറേഷന്‍ വാര്‍ഡ് – 233) ഇന്ന് (ഡിസംബര്‍ 9) വോട്ടെടുപ്പ് നടക്കുന്നത്.
ആകെ 1,32,83,789 വോട്ടര്‍മാരാണ് പട്ടികയിലുള്ളത് (പുരുഷന്‍മാര്‍ – 62,51,219, സ്ത്രീകള്‍ – 70,32,444, ട്രാന്‍സ്ജെന്‍ഡര്‍ – 126). 456 പ്രവാസി വോട്ടര്‍മാരും പട്ടികയിലുണ്ട്. പഞ്ചായത്തുകളില്‍ ആകെ 1,01,46,336 ഉം, മുനിസിപ്പാലിറ്റികളില്‍ 15,58,524 ഉം, കോര്‍പ്പറേഷനുകളില്‍ 15,78,929 വോട്ടര്‍മാരും ആണുള്ളത്.

ആകെ 36630 സ്ഥാനാര്‍ത്ഥികളാണ് (17056 പുരുഷന്മാരും, 19573 സ്ത്രീകളും, ഒരു ട്രാന്‍സ്ജെന്‍ഡറും) മത്സരിക്കുന്നത്. ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലേയക്ക് 27141 ഉം, ബ്ലോക്ക് പഞ്ചായത്തിലേയ്ക്ക് 3366 ഉം, ജില്ലാപഞ്ചായത്തിലേയ്ക്ക് 594 ഉം, മുനിസിപ്പാലിറ്റികളിലേയ്ക്ക് 4480 ഉം, കോര്‍പ്പറേഷനുകളിലേയ്ക്ക് 1049 ഉം സ്ഥാനാര്‍ത്ഥികളുമാണ് മത്സരരംഗത്തുള്ളത്.

ആദ്യഘട്ടത്തില്‍ ആകെ 15432 പോളിങ് സ്റ്റേഷനുകളാണുളളത്. ഇതില്‍ 480 എണ്ണം പ്രശ്നബാധിത ബൂത്തുകളായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതാണ്. കാന്‍ഡിഡേറ്റ് സെറ്റിങ് കഴിഞ്ഞ 15432 കണ്‍ട്രോള്‍ യൂണിറ്റും 40261 ബാലറ്റ് യൂണിറ്റും പോളിങ്ങിനായി തയ്യാറായി കഴിഞ്ഞു. 2516 കണ്‍ട്രോള്‍ യൂണിറ്റും 6501 ബാലറ്റ് യൂണിറ്റും റിസര്‍വ്വായി കരുതിയിട്ടുണ്ട്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here