വീണ്ടും കിങ് ആയി കൊഹ്ലി….തുടര്‍ച്ചയായി രണ്ടാം ഏകദിനത്തിലും സെഞ്ചുറി

Advertisement

റായ്പുര്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ തുടര്‍ച്ചയായി രണ്ട് ഏകദിന സെഞ്ചുറിയുമായി കിങ് കോഹ്ലി. കാലം കഴിഞ്ഞെന്ന് എഴുതി തള്ളിയവര്‍ക്ക് ബാറ്റിലൂടെ മറുപടി നല്‍കിയിരിക്കുകയാണ് വിരാട് കോഹ്‌ലി. രണ്ടാം ഏകദിനത്തില്‍ രോഹിത്ത് വീണതോടെ ഋതുരാജ് ഗെയ്ക്ക്വാദിനൊപ്പം ചേര്‍ന്നാണ് കോഹ്‌ലി ഇത്തവണ ഇന്ത്യയെ നയിച്ചത്. 90 പന്തില്‍ നിന്നായിരുന്നു സെഞ്ചുറി. രണ്ടാം ഏകദിനത്തിലും സെഞ്ചുറി നേടിയതോടെ കോഹ്‌ലിയുടെ ഏകദിന സെഞ്ചുറികളുടെ എണ്ണം 53 ആയി. കരിയറില്‍ 84 സെഞ്ചുറികളാണ് നേടിയത്. 100 സെഞ്ചുറികളുള്ള സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ മാത്രമാണ് മുന്നില്‍. 102 റണ്‍സെടുത്ത് കൊഹ്ലി പുറത്തായി.

ആദ്യ ഏകദിനത്തില്‍ സെഞ്ചുറി നേടിയ കോഹ്‌ലിയായിരുന്നു കളിയിലെ താരം. 120 പന്തില്‍ 135 റണ്ണടിച്ച മുപ്പത്തേഴുകാരന്‍ 11 ഫോറും ഏഴ് സിക്സറും നേടി. ഒരു ഫോര്‍മാറ്റില്‍ കൂടുതല്‍ സെഞ്ചുറിയെന്ന റെക്കോഡും കരസ്ഥമാക്കി. സച്ചിന്‍ ടെസ്റ്റില്‍ നേടിയ 51 സെഞ്ചുറിയെന്ന റെക്കോഡാണ് കോഹ്ലി ഏകദിനത്തില്‍ മറികടന്നത്. വിരാട് കോഹ്ലിയും രോഹിത് ശര്‍മയും ഏകദിനത്തില്‍ തുടരുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കിടെയാണ് മിന്നും പ്രകടനം.
ടോസ് നഷ്ടപ്പെട്ട ഇന്ത്യയ്ക്ക് തുടക്കത്തില്‍ തന്നെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായെങ്കിലും കോഹ്‌ലിയും ഋതുരാജ് ഗെയ്ക്ക്വാദും ടീമിനെ മുന്നോട്ട് നയിക്കുകയായിരുന്നു. ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 195 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. രോഹിത് ശര്‍മയുടെയും (14) യശസ്വി ജയ്‌സ്വാളിന്റെയും (22) വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. പിന്നീട് കോഹ്‌ലിക്കൊപ്പം ഒന്നിച്ച ഗെയ്ക്ക്വാദ് (105) അടിതുടര്‍ന്നതോടെ ദക്ഷിണാഫ്രിക്കന്‍ ബോളര്‍മാര്‍ എറിഞ്ഞു കുഴഞ്ഞു. സെഞ്ചുറി പൂര്‍ത്തിയാക്കിയ ശേഷമാണ് താരം മടങ്ങിയത്. 83 പന്ത് നേരിട്ട ഗെയ്ക്ക്വാദ് 12 ഫോറും രണ്ട് സിക്‌സും പറത്തി. 39 ഓവര്‍ പിന്നിടുമ്പോള്‍ 284/4 എന്ന നിലയിലാണ് ഇന്ത്യ.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here