വയനാട്. വയനാട്ടിലെ കോൺഗ്രസ് സ്ഥാനാർഥി നിർണയം പ്രതിസന്ധിയിൽ
തോമാട്ടുചാൽ, മുട്ടിൽ, കേണിച്ചിറ ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിൽ തർക്കം രൂക്ഷം
തോമാട്ടുചാൽ, കേണിച്ചിറ ഡിവിഷനുകളിൽ യൂത്ത് കോൺഗ്രസ് നേതാക്കളെ മത്സരിപ്പിക്കണം എന്ന് ആവശ്യം
സംസ്ഥാന ജനറൽ സെക്രട്ടറി ജഷീർ പള്ളിവയൽ , ജില്ലാ പ്രസിഡണ്ട് അമൽ ജോയ് എന്നിവർക്ക് വേണ്ടിയാണ് വാദം
വിജയ സാധ്യത ഇല്ലാത്ത സീറ്റ് നൽകി ഒതുക്കാൻ ശ്രമിക്കുന്നതായി കെഎസ്‌യുവും
ഇന്നലെ രാത്രിയിൽ ഡിസിസി ഓഫീസിൽ ഉണ്ടായത് രൂക്ഷമായ തർക്കം
പ്രാദേശിക തലങ്ങളിൽ നേതാക്കളുടെ രാജി തുടരുന്നു
ബത്തേരി നെൻമേനിയിൽ നേതാക്കളുടെ കൂട്ടരാജി
മണ്ഡലം വൈസ് പ്രസിഡണ്ടുമാരും സെക്രട്ടറിയും രാജി നൽകി
ഡിസിസി പ്രസിഡണ്ട് ടി ജെ ഐസക്കിനാണ് രാജി കത്ത് നൽകിയത്
മണ്ഡലം വൈസ് പ്രസിഡൻ്റുമാരായ KK പ്രേമചന്ദ്രൻ, അഷറഫ് പൈകാടൻ, സെക്രട്ടറി സുമേഷ് കോളിയാടി എന്നിവരാണ് രാജി വച്ചത്
സ്ഥാനാർഥി നിർണയത്തിലെ പ്രശ്നങ്ങൾ ആണ് രാജിക്ക് കാരണം





































