കൊല്ലത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പീഡനത്തിനൊടുവില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ വിചാരണ തുടങ്ങാനിരിക്കവേ ഒളിവില്‍ പോയ പ്രതി അറസ്റ്റില്‍

Advertisement

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പീഡനത്തിനൊടുവില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ വിചാരണ തുടങ്ങാനിരിക്കവേ ഒളിവില്‍ പോയ പ്രതി അറസ്റ്റിലായി കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് എല്‍.പി വാറണ്ട് പുറപ്പെടുവിച്ചതിന് പിന്നാലെ ഒളിവില്‍ പോയ പ്രതിയാണ് കിളികൊല്ലൂര്‍ പോലീസിന്റെ പിടിയിലായത്. ചാത്തിനാംകുളം സ്വദേശിയായ സുപ്പ എന്ന് വിളിക്കുന്ന സല്‍മാന്‍ റെയ്സി (23) ആണ് കിളികൊല്ലൂര്‍ പോലീസിന്റെ പിടിയിലായത്.
2022 ല്‍ ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. തുടര്‍ന്ന് മാനസിക വിഷമത്തിലായ അതിജീവിത ആത്മഹത്യ ശ്രമം നടത്തുകയും മരണപ്പെടുകയും ചെയ്തു. തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്ത കിളികൊല്ലൂര്‍ പോലീസ്
ഒന്നാം പ്രതിയായ സല്‍മാന്‍ റെയ്സിയെയും, രണ്ടാം പ്രതിയായ ഫ്രാന്‍സിസ് ഫ്രാങ്കോയും അറസ്റ്റ് ചെയ്തു അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് വിചാരണ തുടങ്ങാന്‍ ഇരിക്കവേ ഒന്നാം പ്രതിയായ സല്‍മാന്‍ റെയ്സി ഒളിവില്‍ പോവുകയായിരുന്നു.
എറണാകുളത്ത് മരടിന് സമീപമുള്ള ഹോട്ടലില്‍ അസ്‌ലം എന്ന പേരില്‍ ഹോട്ടല്‍ ജീവനക്കാരനായി ഇയാള്‍ ജോലി നോക്കി വരുകയായിരുന്നു. വളരെ നാളുകളായി അന്വേഷണം നടത്തിയെങ്കിലും ഇയാളെ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് ഇത്തരത്തില്‍ ഗുരുതര കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട് ഒളിവില്‍ പോയവരെ കണ്ടെത്താന്‍ കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ കിരണ്‍ നാരായണന്‍ ഐപിഎസ്, കൊല്ലം എ.സി.പി
എസ്. ഷെറീഫിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. തുടര്‍ന്ന്
നടത്തിയ അന്വേഷണത്തിലാണ് എറണാകുളത്തു നിന്നും കിളികൊല്ലൂര്‍ എസ്.എച്ച്.ഒ ശിവപ്രകാശും, എസ്.ഐ ശ്രീജിത്തും, സി.പി.ഒ മാരായ ശ്യാംശേഖര്‍, ബിജീഷ് എന്നിവര്‍ ചേര്‍ന്നാണ്് ഇയാളെ അറസ്റ്റ് ചെയ്തത്.

Advertisement