മഞ്ഞുമ്മൽ ബോയ്സ് മികച്ച ചലച്ചിത്രം

Advertisement

തൃശൂർ: മികച്ച ചലച്ചിത്രത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം കരസ്ഥമാക്കി മഞ്ഞുമ്മൽ ബോയ്സ്. 55-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ മഞ്ഞുമ്മൽ ബോയ്സ് 10 പുരസ്‌കാരങ്ങളാണ് കരസ്ഥമാക്കിയത്.


ചിദംബരം രചനയും സംവിധാനവും നിർവഹിച്ച മഞ്ഞുമ്മൽ ബോയ്സിൽ ചിദംബരത്തിന് മികച്ച സംവിധായകനും മികച്ച തിരക്കഥാകൃത്തിനും ഉള്ള പുരസ്‌കാരങ്ങൾ ലഭിച്ചു. ചിത്രത്തിലെ പ്രകടനത്തിന് സൗബിന് മികച്ച സ്വഭാവ നടനുള്ള പുരസ്‌കാരം ലഭിച്ചു.


കൊച്ചിയിലെ ഒരു കൂട്ടം സുഹൃത്തുക്കൾ കൊടൈക്കനാലിലേക്ക് യാത്ര പോവുന്നതും, അവിടെ ഡെവിൾസ് കിച്ചൺ എന്നറിയപ്പെടുന്ന ഗുണാ കേവ്‌സിൽ അവർ നേരിടുന്ന അപ്രതീക്ഷിത സാഹചര്യങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.


ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ള ഈ സർവൈവൽ ത്രില്ലർ 2024 ഫെബ്രുവരി 22-നാണ് തിയറ്ററുകളിൽ എത്തിയത്. കേരളപ്പിറവി ദിനത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന അവാർഡ് പ്രഖ്യാപനം ജൂറി ചെയർമാനായ പ്രകാശ് രാജിന്റെ അസൗകര്യം കാരണം മാറ്റിവെക്കുകയായിരുന്നു. പ്രാഥമിക ജൂറി വിലയിരുത്തിയ 128 ചിത്രങ്ങളിൽ നിന്നും തിരഞ്ഞെടുത്ത 38 ചിത്രങ്ങളാണ് അന്തിമ ജൂറി പരിഗണിച്ചത്.


മഞ്ഞുമ്മൽ ബോയ്സിന് ലഭിച്ച പുരസ്‌കാരങ്ങൾ


മികച്ച ചിത്രം


മികച്ച സംവിധായകൻ – ചിദംബരം


മികച്ച തിരക്കഥാകൃത്ത് – ചിദംബരം


മികച്ച സ്വഭാവ നടൻ – സൗബിൻ ഷാഹിർ


മികച്ച കലാസംവിധായകൻ- അജയൻ ചാലിശ്ശേരി


മികച്ച ഗാനരചയിതാവ്- വേടന്‍


ഛായാഗ്രാഹകന്‍- ഷെജു ഖാലിദ്


ശബ്ദരൂപകല്‍പന


കളറിസ്റ്റ് – ശ്രിക് വാര്യര്‍


ശബ്ദ മിശ്രണം – ഫസല്‍ എ ബെക്കര്‍

Advertisement