25.8 C
Kollam
Wednesday 28th January, 2026 | 01:26:16 AM
Home Lifestyle Tips മുഖം സുന്ദരമാക്കാൻ കറ്റാർവാഴ ; ഈ രീതിയിൽ ഉപയോ​ഗിച്ച് നോക്കൂ

മുഖം സുന്ദരമാക്കാൻ കറ്റാർവാഴ ; ഈ രീതിയിൽ ഉപയോ​ഗിച്ച് നോക്കൂ

Advertisement

ചർമ്മത്തെ സുന്ദരമാക്കാൻ ഏറ്റവും മികച്ചതാണ് കറ്റാർവാഴ. കറ്റാർ വാഴ ചർമ്മത്തിലെ അസ്വസ്ഥതകൾ, സൂര്യതാപം മൂലമുണ്ടാകുന്ന വീക്കം, ചൊറിച്ചിൽ എന്നിവ കുറയ്ക്കുന്നു. കറ്റാർവാഴ ചർമ്മത്തിൽ പുരട്ടുമ്പോൾ വേഗത്തിൽ സുഖപ്പെടുത്തുകയും മറ്റ് ചെറിയ പരിക്കുകൾ ചികിത്സിക്കാൻ സഹായിക്കുകയും ചെയ്യും. കറ്റാർവാഴയ്ക്ക് കൊളാജൻ, ഹൈലൂറോണിക് ആസിഡ് ഉത്പാദനം വർദ്ധിപ്പിക്കുന്ന ഗുണങ്ങളുണ്ട്, അതേസമയം ചുളിവുകൾ ഉണ്ടാകുന്നത് തടയുന്നു. കറ്റാർവാഴ ജെൽ ചർമ്മത്തെ ആഴത്തിൽ ജലാംശം നൽകുകയും പോഷിപ്പിക്കുകയും ചെയ്യുന്നു.

ഒന്ന്

രണ്ട് സ്പൂൺ കറ്റാർവാഴ ജെല്ലിലേക്ക് അൽപം മഞ്ഞൾ പൊടി ചേർത്ത് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി പുരട്ടുക. നന്നായി ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ കഴുകുക.

രണ്ട്

അൽപം നാരങ്ങ നീരും കറ്റാർവാഴ ജെല്ലും യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. നന്നായി ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ മുഖം കഴുകുക.

മൂന്ന്

വാഴപ്പഴം ചർമത്തിലെ ഈർപ്പം നിലനിർത്താൻ സഹായിക്കുന്നു. തേനിൽ അടങ്ങിയിരിക്കുന്ന ആന്റി ബാക്ടീരിയൽ, ആന്റി ഫംഗൽ മൂലികകൾ ചർമത്തിലെ ബാക്ടീരിയകളെ അകറ്റുന്നു. വാഴപ്പഴം പേസ്റ്റാക്കി അൽപം കറ്റാർവാഴ ജെല്ലും യോജിപ്പിച്ച് മുഖത്തിടുക. ഈ പാക്ക് മുഖം സുന്ദരമാക്കാൻ സഹായിക്കും.

നാല്

മഞ്ഞൾ, കറ്റാർവാഴ ജെൽ, തേൻ എന്നിവ യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. ഈ പാക്ക് ചർമത്തിന്റെ വീക്കം, പാടുകൾ എന്നിവ മാറ്റാൻ സഹായിക്കും.

Advertisement