എട്ടാമത് കേന്ദ്ര ശമ്പള കമ്മീഷനിൽ കരാർ അടിസ്ഥാനത്തിൽ കൺസൾട്ടന്റ് ആകാം. തസ്തികയിലേക്കുള്ള വിജ്ഞാപനം ഏപ്രിൽ 10-നാണ് പുറത്തുവന്നത്.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റായ 8cpc.gov.in സന്ദർശിച്ച് ഓൺലൈൻ ആയി അപേക്ഷിക്കാവുന്നതാണ്.
വിജ്ഞാപനമനുസരിച്ച്, കൺസൾട്ടന്റുമാരെ ഒരു നിശ്ചിത കാലയളവിലേക്ക് പൂർണ സമയത്തേക്കോ അല്ലെങ്കിൽ പാർട്ട് ടൈം ആയോ ആണ് നിയമിക്കുക.
യോഗ്യതാ മാനദണ്ഡങ്ങളും ഒഴിവുകളും
സീനിയർ കൺസൾട്ടന്റ് തസ്തികയിൽ അഞ്ച് ഒഴിവുകളും, കൺസൾട്ടന്റ് തസ്തികയിൽ അഞ്ച് ഒഴിവുകളും, യങ് പ്രൊഫഷണൽസ് തസ്തികയിൽ 10 ഒഴിവുകളുമാണ് കമ്മീഷൻ നിശ്ചയിച്ചിട്ടുള്ളത്. താഴെ പറയുന്ന യോഗ്യതകളിൽ ഏതെങ്കിലുമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം;
ഫിനാൻസ്, ഹ്യൂമൻ റിസോഴ്‌സ് (HR), ഇൻഡസ്ട്രിയൽ റിലേഷൻസ് (IR) അല്ലെങ്കിൽ സമാന വിഷയങ്ങളിൽ മാസ്റ്റേഴ്‌സ് അല്ലെങ്കിൽ എംബിഎ ബിരുദം.
ബാർ കൗൺസിൽ/ബാർ അസോസിയേഷനിൽ രജിസ്റ്റർ ചെയ്ത എൽഎൽബി, ലോ റിസർച്ച് രംഗത്ത് പ്രവൃത്തി പരിചയമുള്ളവർ അല്ലെങ്കിൽ ട്രൈബ്യൂണലുകളിലും കോടതികളിലും ഒരു അഭിഭാഷകൻ എന്ന നിലയിൽ സർവീസ് കാര്യങ്ങൾ കൈകാര്യം ചെയ്ത പരിചയമുള്ളവർ.
എല്ലാ വിഭാഗം കൺസൾട്ടന്റുമാർക്കും എക്‌സൽ അല്ലെങ്കിൽ സ്‌പ്രെഡ്ഷീറ്റുകളിൽ പ്രവർത്തിച്ചുള്ള പരിചയവും പ്രസന്റേഷനുകൾ തയ്യാറാക്കുന്നതിനുള്ള കഴിവുകളും നിർബന്ധമാണ്. ഔദ്യോഗിക രേഖകൾ പ്രകാരം, വേതനം, നഷ്ടപരിഹാര പാക്കേജ്, സ്ഥാപനപരമായ കാര്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൈകാര്യം ചെയ്ത് പരിചയമുള്ളവർക്ക് മുൻഗണന നൽകും.
ശമ്പളം, ശമ്പള ഘടന, അലവൻസുകൾ, പെൻഷൻ എന്നിവയുടെ വിശകലനം, റിപ്പോർട്ടുകളിൽ നിന്നുള്ള ഡാറ്റ ശേഖരിക്കുകയും പഠിക്കുകയും ചെയ്യുക, കമ്മീഷന്റെ പരിധിയിലുള്ള വിഷയങ്ങളിൽ നിയമപരമായ ഗവേഷണം നടത്തുക, വിവിധ മന്ത്രാലയങ്ങളുമായി ഏകോപിപ്പിക്കുക എന്നിവയാണ് ജോലിയുടെ പരിധിയിൽ വരുന്നത്.
ശമ്പളം
Category Full-time Part-time(12 days a month) Part-time(6 days a month)
Consultant (Senior) 1,80,000 90,000 45,000
Consultant 1,20,000 60,000 30,000
Consultant(Junior) 90,000 45,000 22,500
ഇത് ഒരു ഓപ്പൺ-എൻഡഡ് സർക്കുലറാണ്, അതായത് ഒഴിവുകൾ നികത്തുന്നതുവരെ നടപടിക്രമങ്ങൾ തുടരും.






























