ജപ്പാനിലെ ടോക്കിയോയിലെ ഏഷ്യൻ ഡെവലപ്മെന്റ് ബാങ്ക് ഇൻസ്റ്റിറ്റ്യൂട്ടിൽ (ADBI) റിസർച്ച് അസോസിയേറ്റ് തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു.
നിലവിൽ ജപ്പാനിൽ താമസിക്കുന്ന, സാധുവായ തൊഴിൽ അനുമതിയുള്ള, ഏഷ്യൻ ഡെവലപ്മെന്റ് ബാങ്ക് അംഗങ്ങളായ രാജ്യങ്ങളിലെ പൗരന്മാർക്ക് തസ്തികയിലേക്ക് അപേക്ഷിക്കാം.
യോഗ്യത
എക്കണോമിക്‌സ് അല്ലെങ്കിൽ ബന്ധപ്പെട്ട വിഷയങ്ങളിൽ കുറഞ്ഞത് മാസ്റ്റേഴ്‌സ് ബിരുദം (പിഎച്ച്ഡി അഭികാമ്യം) ഉള്ള ഉദ്യോഗാർഥികൾക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാം. പ്രായോഗികമായ എക്കണോമെട്രിക്, ക്വാണ്ടിറ്റേറ്റീവ് വിശകലനങ്ങളിൽ തെളിയിക്കപ്പെട്ട അനുഭവപരിചയം ഉണ്ടായിരിക്കണം.
ഏഷ്യയിലെയും പസഫിക് മേഖലയിലെയും സാമ്പത്തിക, വികസന വിഷയങ്ങളിൽ മികച്ച ധാരണയും വ്യാപകമായി ഉപയോഗിക്കപ്പെടുന്ന സാമ്പത്തിക, ധനകാര്യ ഡാറ്റാബേസുകളിൽ പ്രായോഗിക പരിജ്ഞാനവും അഭികാമ്യമാണ്.
അപേക്ഷകർക്ക് എക്കണോമെട്രിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ് എന്നിവയിൽ ടൈം സീരീസ്, പാനൽ ഡാറ്റാ അനാലിസിസ് എന്നിവയുൾപ്പെടെയുള്ള അഡ്വാൻസ്ഡ് ക്വാണ്ടിറ്റേറ്റീവ് സ്‌കിൽ ഉണ്ടായിരിക്കണം. STATA, EViews, MATLAB, അല്ലെങ്കിൽ R പോലുള്ള സ്റ്റാറ്റിസ്റ്റിക്കൽ സോഫ്റ്റ്‌വെയറുകളിൽ അറിവ്.
പ്രസിദ്ധീകരണ യോഗ്യമായ പേപ്പറുകൾ തയ്യാറാക്കൽ, ലിറ്ററേച്ചർ റിവ്യൂസ്, ഡാറ്റ സമാഹരിക്കുകയും വിശകലനം ചെയ്യുകയും ചെയ്യുക എന്നിവ ഉൾപ്പെടെ ഏകദേശം രണ്ട് വർഷത്തെ ഗവേഷണ പരിചയം (ബിരുദാനന്തര ഗവേഷണം സ്വീകാര്യമാണ്) ഉള്ളവർക്ക് മുൻഗണന.
തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾ താഴെപ്പറയുന്ന ഉത്തരവാദിത്തങ്ങൾ നിർവഹിക്കണം.
ഗവേഷണ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിനായി ഡാറ്റാ തിരയൽ, ശേഖരണം, പ്രോസസിങ് എന്നിവ നടത്തുക.
ക്വാണ്ടിറ്റേറ്റീവ് രീതികളും വിശകലനങ്ങളും ഉപയോഗിച്ച് അപ്ലൈഡ് ഇക്കണോമിക് റിസർച്ചിൽ സഹായിക്കുക.
ലിറ്ററേച്ചർ റിവ്യൂ നടത്തുന്നതുൾപ്പെടെ ഗവേഷണ പേപ്പറുകൾ തയ്യാറാക്കുക, അവലോകനം ചെയ്യുക, എഡിറ്റ് ചെയ്യുക എന്നിവ.
കോൺഫറൻസുകൾ, ശില്പശാലകൾ, മറ്റ് ഗവേഷണ സംബന്ധമായ പരിപാടികൾ എന്നിവ സംഘടിപ്പിക്കാൻ സഹായിക്കുക.
സപ്പോട്ട് സ്റ്റാഫുമായി സഹകരിക്കുക, സൂപ്പർവൈസർ നിർദേശിക്കുന്ന മറ്റ് പ്രോജക്റ്റുകളിലും പ്രവർത്തനങ്ങളിലും സഹായിക്കുക.
എങ്ങനെ അപേക്ഷിക്കാം
അപേക്ഷകർ CV, സമീപകാലത്തെ റിസർച്ച് പേപ്പർ, പേഴ്‌സണൽ ഹിസ്റ്ററി ഫോം എന്നിവ ജനുവരി 20-ന് ചൊവ്വാഴ്ച വൈകുന്നേരം 5 മണിക്ക് (ടോക്കിയോ സമയം) മുമ്പായി സമർപ്പിക്കേണ്ടതാണ്.

































