യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസിൽ അപ്രന്റിസ്ഷിപ്പിന് അപേക്ഷിക്കാം; 153 ഒഴിവുകൾ

Advertisement

പൊതുമേഖലാ ഇൻഷുറൻസ് സ്ഥാപനമായ യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയിൽ അപ്രന്റിസ്ഷിപ്പിന് അപേക്ഷിക്കാം. ബിരുദധാരികൾക്കാണ് അവസരം. 153 ഒഴിവുണ്ട്. ഇതിൽ 10 ഒഴിവ് കേരളത്തിലാണ്. ഒരുവർഷമാണ് പരിശീലനം.

സ്‌റ്റൈപ്പൻഡ്: 9,000 രൂപ.

യോഗ്യത
ഫുൾടൈം റെഗുലർ കോഴ്സിലൂടെ ഏതെങ്കിലും വിഷയത്തിൽ നേടിയ ബിരുദം. 01-07-2021-നു മുൻപ് ബിരുദം നേടിയവരും ഒരുവർഷമോ അതിൽ കൂടുതലോ പ്രവൃത്തി പരിചയമുള്ളവരും ബിരുദാനന്തരബിരുദം നേടിയവരും അപേക്ഷിക്കാൻ അർഹരല്ല. ഏതെങ്കിലും സ്ഥാപനത്തിൽ നിലവിൽ അപ്രന്റിസ്ഷിപ്പ് ചെയ്യുന്നവരും മുൻപ് ചെയ്തവരും അപേക്ഷിക്കാൻ പാടില്ല.

പ്രായം
2025 ഡിസംബർ ഒന്നിന് 21-28 വയസ്സ്. സംവരണവിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ നിയമാനുസൃത ഇളവുണ്ടായിരിക്കും.

അപേക്ഷ
അപ്രന്റിസ്ഷിപ്പിനുള്ള ഗവ.പോർട്ടലിലൂടെ (https://nats.education.gov.in) രജിസ്റ്റർ ചെയ്താണ് അപേക്ഷിക്കേണ്ടത്. ഏതെങ്കിലും ഒരു സംസ്ഥാനത്തേക്കേ അപേക്ഷിക്കാവൂ.

വിശദവിവരങ്ങൾക്ക് https://uiic.co.in/web/ എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

അവസാന തീയതി: 2026 ജനുവരി 20.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here