തിരുവനന്തപുരം: മരാമത്ത് വകുപ്പിൽ അസിസ്റ്റന്റ് എൻജിനിയർ, വാട്ടർ അതോറിറ്റിയിൽ അസിസ്റ്റന്റ് എൻജിനിയർ, വിവിധ വിഷയങ്ങളിൽ ഹയർസെക്കൻഡറി അധ്യാപകർ, അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ, കമ്പനി/ബോർഡ്/കോർപ്പറേഷനുകളിൽ ടൈപ്പിസ്റ്റ് തുടങ്ങി 171 തസ്തികകളിലേക്ക് വിജ്ഞാപനം തയ്യാറായി.
ഡിസംബർ 31-ന്റെ ഗസറ്റിൽ പ്രസിദ്ധീകരിക്കും. 2026 ഫെബ്രുവരി നാലുവരെ അപേക്ഷിക്കാം.
സർവകലാശാലകളിൽ ഓവർസിയർ, ഹോമിയോ നഴ്സ്, കൃഷിവകുപ്പിൽ മെക്കാനിക്, ഫിറ്റർ, വിവിധ വകുപ്പുകളിൽ ബൈൻഡർ, അച്ചടിവകുപ്പിൽ ടെക്നീഷ്യൻ എന്നിവയ്ക്ക് പുറമേ സ്‌പെഷ്യൽ റിക്രൂട്‌മെന്റ്, എൻസിഎ റിക്രൂട്‌മെന്റ് എന്നിവയ്ക്കും വിജ്ഞാപനമുണ്ട്. ഈ വർഷത്തെ ആകെ വിജ്ഞാപനങ്ങൾ 700 കടക്കും.
സഹകരണമേഖലയിലെ അപ്പെക്‌സ് സൊസൈറ്റികളിൽ പ്യൂൺ/അറ്റൻഡർ, ജയിൽവകുപ്പിൽ വെൽഫെയർ ഓഫീസർ തുടങ്ങി ഏഴു തസ്തികകൾക്ക് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാനും പിഎസ്‌സി യോഗം അനുമതിനൽകി.
































