കേരള ബാങ്കില്‍ അവസരം; വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

Advertisement

കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്കില്‍ (കേരള ബാങ്ക്) വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അഞ്ചൊഴിവുണ്ട്. കരാര്‍ വ്യവസ്ഥയിലാണ് നിയമനം.

ക്രെഡിറ്റ് എക്‌സ്‌പേര്‍ട്ട് (വിരമിച്ചവര്‍
)
ഒഴിവ്-3, യോഗ്യത: ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം, ദേശസാത്കൃത ബാങ്കില്‍ സ്‌കെയില്‍ മൂന്ന് റാങ്കില്‍ കുറയാത്ത തസ്തികയില്‍നിന്ന് വിരമിച്ചവരാകണം.

പ്രായം: 60-65

ചീഫ് ടെക്‌നോളജി ഓഫീസര്‍

ഒഴിവ്-1. യോഗ്യത: എംഎസ്‌സി കംപ്യൂട്ടര്‍ സയന്‍സ്/ബി.ടെക് (ഐ.ടി)/എം.സി.എ. സോഫ്റ്റ്‌വെയര്‍ ഡെവലപ്‌മെന്റ്, ഇന്‍ഫ്രാസ്‌ട്രെക്ചര്‍ മാനേജ്മെന്റ്, സൈബര്‍ സെക്യൂരിറ്റി, ഡിജിറ്റല്‍ ക്ലൗഡ് മേഖലയില്‍ 10 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയമുണ്ടാവണം.
പ്രായം: 65 കവിയരുത്.

ചീഫ് കംപൈലന്‍സ് ഓഫീസര്‍
ഒഴിവ്-1, യോഗ്യത: ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം, ബാങ്കിങ് മേഖലയില്‍ 15 വര്‍ഷത്തില്‍ കുറയാതെയുള്ള പ്രവൃത്തിപരിചയം.
പ്രായം: 65 കവിയരുത്.

അപേക്ഷ: വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള നിര്‍ദിഷ്ടമാതൃകയിലുള്ള അപേക്ഷാഫോം പൂരിപ്പിച്ച് തപാല്‍ മുഖേന അയക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബര്‍ 15.

വിശദവിവരങ്ങള്‍ക്ക് kerala.bank.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here