ന്യൂഡല്‍ഹി: വിവിധ തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷകള്‍ ക്ഷണിച്ച് സിബിഎസ്ഇ (സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എഡ്യൂക്കേഷന്‍).
2025 ഡിസംബര്‍ രണ്ട് മുതല്‍ 2025 ഡിസംബര്‍ 22 വരെയാണ് അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം.
ഡിസംബര്‍ 22 രാത്രി 11:59 വരെ അപേക്ഷ സമര്‍പ്പിക്കാം. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ബോര്‍ഡിന്റെ വെബ്‌സൈറ്റ് www.cbse.gov.in വഴി ഓണ്‍ലൈനായി അപേക്ഷിക്കാം.
തസ്തികകളും ഒഴിവുകളും
അസിസ്റ്റന്റ് സെക്രട്ടറി – 8 ഒഴിവുകള്‍
അസിസ്റ്റന്റ് പ്രൊഫസര്‍, അസിസ്റ്റന്റ് ഡയറക്ടര്‍ (അക്കാദമിക്‌സ്) – 12 ഒഴിവുകള്‍
അസിസ്റ്റന്റ് പ്രൊഫസര്‍, അസിസ്റ്റന്റ് ഡയറക്ടര്‍ (പരിശീലനം) – 8 ഒഴിവുകള്‍
അസിസ്റ്റന്റ് പ്രൊഫസര്‍, അസിസ്റ്റന്റ് ഡയറക്ടര്‍ (നൈപുണ്യ വിദ്യാഭ്യാസം) – 7 ഒഴിവുകള്‍
അക്കൗണ്ട്‌സ് ഓഫീസര്‍ – 2 ഒഴിവുകള്‍
സൂപ്രണ്ട് – 27 ഒഴിവുകള്‍
ജൂനിയര്‍ ട്രാന്‍സ്ലേഷന്‍ ഓഫീസര്‍ – 9 ഒഴിവുകള്‍
ജൂനിയര്‍ അക്കൗണ്ടന്റ് – 16 ഒഴിവുകള്‍
ജൂനിയര്‍ അസിസ്റ്റന്റ് – 35 ഒഴിവുകള്‍
യോഗ്യത
അസിസ്റ്റന്റ് സെക്രട്ടറി
അടിസ്ഥാന യോഗ്യത: അംഗീകൃത യൂണിവേഴ്‌സിറ്റി/ സ്ഥാപനത്തില്‍ നിന്ന് ബിരുദം.
പ്രായപരിധി: 35 വയസ്സ്
റിക്രൂട്ട്മെന്റ് ഘട്ടങ്ങള്‍: ഘട്ടം-1: MCQ അടിസ്ഥാനമാക്കിയുള്ള പ്രിലിമിനറി സ്‌ക്രീനിങ് പരീക്ഷ.
ഘട്ടം-2: ഒബ്ജക്റ്റീവ് ടൈപ്പ് (OMR അടിസ്ഥാനമാക്കിയുള്ള) & വിവരണാത്മക ടൈപ്പ് രചനാ പരീക്ഷ.
ഘട്ടം-3: അഭിമുഖം
അസിസ്റ്റന്റ് പ്രൊഫസര്‍, അസിസ്റ്റന്റ് ഡയറക്ടര്‍ (അക്കാദമിക്‌സ്/ പരിശീലനം/ നൈപുണ്യ വിദ്യാഭ്യാസം)
അടിസ്ഥാന യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത യൂണിവേഴ്‌സിറ്റി/ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് 55% മാര്‍ക്കോടെ (അല്ലെങ്കില്‍ തത്തുല്യമായ ഗ്രേഡ്) ബിരുദാനന്തര ബിരുദം. ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് ബാധകമായ ഇളവുകള്‍ നല്‍കുന്ന വ്യവസ്ഥയുണ്ട്.
യോഗ്യത
i. അംഗീകൃത യൂണിവേഴ്‌സിറ്റി/ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് B.Ed./M.Ed അല്ലെങ്കില്‍ തത്തുല്യം.
ii. NET/SLET
iii. NET-JRF
iv. അംഗീകൃത യൂണിവേഴ്‌സിറ്റി/ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഡോക്ടറേറ്റ് ബിരുദം.
പ്രായപരിധി: 30 വയസ്സ്
റിക്രൂട്ട്മെന്റ് ഘട്ടങ്ങള്‍: ഘട്ടം-1: MCQ അടിസ്ഥാനമാക്കിയുള്ള പ്രിലിമിനറി സ്‌ക്രീനിംഗ് പരീക്ഷ.
ഘട്ടം-2: ഒബ്ജക്റ്റീവ് ടൈപ്പ് (OMR അടിസ്ഥാനമാക്കിയുള്ള) & വിവരണാത്മക ടൈപ്പ് രചനാ പരീക്ഷ.
ഘട്ടം-3: അഭിമുഖം
എല്ലാ തസ്തികകളിലേക്കുമുള്ള യോഗ്യതാ മാനദണ്ഡങ്ങളുടെ പൂര്‍ണമായ ലിസ്റ്റ് CBSE-യുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പരിശോധിക്കാവുന്നതാണ്.
അപേക്ഷാ ഫീസ്
ഗ്രൂപ്പ് എ തസ്തികകളിലേക്ക് ജനറല്‍/ഒബിസി/ഇഡബ്ല്യുഎസ് വിഭാഗങ്ങളില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് 1,500 രൂപ അപേക്ഷാ ഫീസും 250 രൂപ പ്രോസസ്സിങ് ഫീസും നല്‍കണം.
ഗ്രൂപ്പ് ബി തസ്തികകളിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് 800 രൂപ അപേക്ഷാ ഫീസും 250 രൂപ പ്രോസസ്സിങ് ഫീസും നല്‍കണം.
ഗ്രൂപ്പ് സി തസ്തികകളിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് 800 രൂപ അപേക്ഷാ ഫീസും 250 രൂപ പ്രോസസ്സിങ് ഫീസും നല്‍കണം.
വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനായി CBSE ഡയറക്ട് റിക്രൂട്ട്മെന്റ് ക്വാട്ടാ പരീക്ഷ 2026 (DRQ2026) നടത്തുന്നത് അഖിലേന്ത്യാ മത്സര പരീക്ഷ അടിസ്ഥാനമാക്കിയാണ്. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികളെ CBSEയുടെ ഏതെങ്കിലും ഓഫീസുകളില്‍ നിയമിക്കും

































