ബാങ്ക് ഓഫ് ബറോഡ 2025 ലെ അപ്രന്റീസ്ഷിപ്പ് പ്രോഗ്രാമിനായുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. യോഗ്യരായ ബിരുദധാരികളിൽ നിന്ന് 2700 അപ്രന്റീസ് ഒഴിവുകളിലേക്ക് ബാങ്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.
പ്രധാന വിവരങ്ങൾ
ഒഴിവുകൾ: ആകെ 2700 അപ്രന്റീസ് ഒഴിവുകൾ.
അപേക്ഷാ തീയതികൾ: ഓൺലൈൻ അപേക്ഷ 2025 നവംബർ 11 ന് ആരംഭിച്ചു. ഡിസംബർ ഒന്ന് വരെ അപേക്ഷിക്കാം.
സംസ്ഥാന അടിസ്ഥാനത്തിലുള്ള ഒഴിവുകൾ
2700 ഒഴിവുകളിൽ പ്രധാന സംസ്ഥാനങ്ങളിലെ ഒഴിവുകൾ ഇവയാണ്. കർണാടക (440), ഗുജറാത്ത് (400), ഉത്തർപ്രദേശ് (307), മഹാരാഷ്ട്ര (297), രാജസ്ഥാൻ (215). തമിഴ്‌നാട്ടിൽ 159 ഒഴിവുകളും തെലങ്കാനയിൽ 154 ഒഴിവുകളും പശ്ചിമ ബംഗാളിൽ 104 ഒഴിവുകളുമുണ്ട്.
കേരളത്തിൽ 52 ഒഴിവുകളുണ്ട്. ഡൽഹി (119), പഞ്ചാബ് (96), മധ്യപ്രദേശ് (56) എന്നിവടങ്ങിലും ഒഴിവുകളുണ്ട്.
യോഗ്യതയും പ്രായപരിധിയും
വിദ്യാഭ്യാസ യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം അല്ലെങ്കിൽ തത്തുല്യമായ യോഗ്യത ഉണ്ടായിരിക്കണം.
പ്രായപരിധി: 2025 നവംബർ 01 ന് കുറഞ്ഞത് 20 വയസ്സും പരമാവധി 28 വയസ്സുമായിരിക്കണം. സംവരണ വിഭാഗക്കാർക്ക് സർക്കാർ നിയമങ്ങൾക്കനുസരിച്ച് പ്രായപരിധിയിൽ ഇളവ് ലഭിക്കും.
പരിശീലനവും സ്റ്റൈപ്പൻഡും
തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് ഒരു വർഷത്തെ പരിശീലനം ലഭിക്കും. ഈ കാലയളവിൽ പ്രതിമാസം 15,000 രൂപ സ്റ്റൈപ്പൻഡ് ആയി ലഭിക്കും. ഇവർക്ക് മറ്റ് അധിക അലവൻസുകളോ ആനുകൂല്യങ്ങളോ ലഭിക്കാൻ അർഹതയുണ്ടായിരിക്കില്ല.
തിരഞ്ഞെടുപ്പ് പ്രക്രിയയും അപേക്ഷാ ഫീസും
തിരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളിലായാണ് നടക്കുക:
ഓൺലൈൻ പരീക്ഷ.
രേഖാ പരിശോധന (Document verification) .
അതത് സംസ്ഥാനത്തെ പ്രാദേശിക ഭാഷാ പരീക്ഷ (Local language test).
അപേക്ഷാ ഫീസ്
ജനറൽ, EWS, OBC വിഭാഗക്കാർക്ക്: 800 രൂപ + ജിഎസ്ടി.
PwBD ഉദ്യോഗാർത്ഥികൾക്ക്: 400 രൂപ + ജിഎസ്ടി.
SC, ST വിഭാഗക്കാർ ഫീസ് അടയ്‌ക്കേണ്ടതില്ല.
കൂടുതൽ വിവരങ്ങൾക്കായി ബാങ്ക് ഓഫ് ബറോഡ പുറത്തിറക്കിയ വിജ്ഞാപനം സന്ദർശിക്കാം.































