ഗ്രേഡ് എയിലുള്ള ജോലികള്‍ക്കായി അപേക്ഷ ക്ഷണിച്ച് നാഷണല്‍ ബാങ്ക് ഫോര്‍ അഗ്രിക്കള്‍ച്ചര്‍ ആന്‍ഡ് റൂറല്‍ ഡെവലപ്‌മെന്റ്. അസിസറ്റന്റ് മാനേജര്‍ തസ്തികയിലേക്കാണ് നിയമനം. 2025 നവംബര്‍ എട്ട് മുതല്‍ അപേക്ഷ അയച്ച് തുടങ്ങാം. നവംബര്‍ മുപ്പതാണ് അവസാന തീയതി.
പ്രിലിംസ്, മെയിന്‍സ്, ഇന്റര്‍വ്യൂ എന്നിവ ഉള്‍ക്കൊള്ളുന്നതാണ് തിരഞ്ഞെടുക്കല്‍ പ്രക്രിയ. ജനറല്‍, അഗ്രിക്കള്‍ച്ചര്‍, ഫിനാന്‍സ്, ഐടി, എന്‍ജീനിയിറങ്, ഡെവല്‌മെന്റ് മാനേജ്‌മെന്റ്, ഹ്യൂമന്‍ റിസോഴ്‌സ് മാനേജ്‌മെന്റ് എന്നീ വിഭാഗങ്ങളില്‍ സ്‌പെഷ്യലൈസ് ചെയ്തവര്‍ക്ക് അപേക്ഷിക്കാം. വിഷയങ്ങള്‍ക്കനുസരിച്ച് യോഗ്യതയില്‍ മാറ്റം വരാം. ഓരോ വിഷയത്തിനും ആവശ്യമായ യോഗ്യത ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് മനസ്സിലാക്കിയ ശേഷം രജിസ്റ്റര്‍ ചെയ്യുക.
അപേക്ഷ
നവംബര്‍ എട്ട് മുതലാണ് രജിസ്‌ട്രേഷന്‍ ആരംഭിക്കുക
നബാഡ് വെബ്‌സൈറ്റ് സന്ദര്‍ശിച്ച് റിക്രൂട്ട്‌മെന്റ് സെക്ഷന്‍ സന്ദര്‍ശിക്കുക
അസിസറ്റന്റ് മാനേജര്‍ (ആര്‍ഡിബിഎസ്)- 2025 അപേക്ഷ ലിങ്ക് ക്ലിക്ക് ചെയ്യുക
മൊബൈല്‍ നമ്പര്‍, ഇമെയില്‍ ഐഡി എന്നിവ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യുക
അപേക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കുക
ഫോട്ടോയും ഒപ്പും സ്‌കാന്‍ ചെയ്ത് അപ്‌ലോഡ് ചെയ്യുക
പരീക്ഷാകേന്ദ്രം തിരഞ്ഞെടുക്കുക.
ഫീസ് അടച്ച് അപേക്ഷയുടെ പകര്‍പ്പ് എടുത്ത് സക്ഷിക്കുക
അപേക്ഷ ഫീസ്
എസ്‌സി, എസ്ടി, പിഡബ്ല്യുബിഡി – 150
മറ്റുള്ളവര്‍- 800
































