ഭാരത് ഇലക്ട്രോണിക്സിൽ വിവിധ വിഭാഗങ്ങളിൽ 340 ഒഴിവ്; ശമ്പളം 40,000 നും 1,40,000 നും ഇടയിൽ

Advertisement

ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിൽ പ്രബേഷനറി എൻജിനീയറുടെ 340 ഒഴിവ്. ഇലക്ട്രോണിക്സ്, മെക്കാനിക്കൽ, കംപ്യൂട്ടർ സയൻസ്, ഇലക്ട്രിക്കൽ വിഭാഗങ്ങളിലാണ് അവസരം. കർണാടക, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, തെലങ്കാന, തമിഴ്നാട്, ആന്ധ്രപ്രദേശ്, ഹരിയാന, ഉത്താരാഖണ്ഡ്, മഹാരാഷ്ട്ര യൂണിറ്റുകളിലാണ് ഒഴിവ്. നവംബർ 14 വരെ ഒാൺലൈനായി അപേക്ഷിക്കാം.

∙യോഗ്യത: ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ/ കമ്യൂണിക്കേഷൻ/ടെലി കമ്യൂണിക്കേഷൻ/മെക്കാനിക്കൽ/കംപ്യൂട്ടർ സയൻസ്/കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്/കംപ്യൂട്ടർ സയൻസ് എൻജിനീയറിങ്/ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് വിഭാഗത്തിൽ ബിഇ/ബിടെക്/ബിഎസ്‌സി എൻജിനീയറിങ്/എഎംഐഇ/എഎംഐഇടിഇ/ജിഐഇടിഇ.

∙പ്രായപരിധി: 25.

∙ശമ്പളം: 40,000-1,40,000.

∙ഫീസ്: 1,180. പട്ടികവിഭാഗം, വിമുക്തഭടൻ, ഭിന്നശേഷിക്കാർ എന്നിവർക്കു ഫീസില്ല.

∙തിരഞ്ഞെടുപ്പ്: കംപ്യൂട്ടർ ബേസ്ഡ് ടെസ്റ്റ്, ഇന്റർവ്യൂ മുഖേനയാണു തിരഞ്ഞെടുപ്പ്. കേരളത്തിൽ എറണാകുളം, കണ്ണൂർ, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രമുണ്ട്.

47 ട്രെയിനി എൻജിനീയർ

ബെംഗളൂരു ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിലെ ഹോംലാൻഡ് സെക്യൂരിറ്റി ആൻഡ് സ്മാർട്ട് സിറ്റി ബിസിനസ്സിൽ ട്രെയിനി എൻജിനീയറുടെ 47 ഒഴിവ്. താൽക്കാലിക നിയമനം. നവംബർ 5 വരെ ഒാൺലൈനായി അപേക്ഷിക്കാം.

∙യോഗ്യത: ബിഇ/ബിടെക്/ബിഎസ്‌സി എൻജി./എംഇ/എംടെക്/എംസിഎ. ∙പ്രായപരിധി: 28.

∙ശമ്പളം: 30,000. www.bel-india.in

Advertisement