വെളിച്ചെണ്ണയ്ക്ക് പകരം മറ്റ് എണ്ണകളും ഇന്ന് ആളുകള്‍ ഉപയോഗിക്കാറുണ്ട്. അതില്‍ ഒന്നാണ് സണ്‍ഫ്ളവര്‍ ഓയില്‍. 1969-ലാണ് ഇന്ത്യ പാചക ആവശ്യത്തിനായി സണ്‍ഫ്ളവര്‍ ഓയിലിനെ പരിചയപ്പെടുത്തിയത്. ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ എണ്ണയാണ് സണ്‍ഫ്ലവര്‍ ഓയില്‍. എന്നാല്‍ അതുപോലെ തന്നെ അതിന് ദോഷവശങ്ങളും ഉണ്ട്.
സാച്ചുറേറ്റഡ് ഫാറ്റ്: സണ്‍ഫ്ളവര്‍ ഓയിലില്‍ 14 ശതമാനം സാച്ചുറേറ്റഡ് ഫാറ്റുണ്ട്. സാച്ചുറേറ്റഡ് ഫാറ്റ് രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് വര്‍ധിപ്പിക്കും.
ഒമേഗ-6: ഒമേഗ-3, ഒമേഗ-6 ഫാറ്റുകള്‍ എന്നിവ അടങ്ങിയ പോളി അണ്‍സാച്ചുറേറ്റഡ് ഫാറ്റുകള്‍ മറ്റ് സാച്ചുറേറ്റഡ് ഫാറ്റുകളെ അപേക്ഷിച്ച് ആരോഗ്യകരമാണെങ്കിലും, ഒമേഗ 6 ആര്‍ത്രൈറ്റിസ്, ആസ്ത്മ, ക്യാന്‍സര്‍, ഹൃദയ രോഗങ്ങള്‍ എന്നിവയ്ക്ക് കാരണമാകുന്നു.
കലോറി: ഒരു ഗ്രാം സണ്‍ഫല്‍ര്‍ ഓയിലില്‍ 9 കലോറിയുണ്ട്, അതായത് ഒരു ടോബിള്‍ സ്പൂണ്‍ ഓയിലില്‍ 124 കലോറി. പെര്‍ഫക്ട് ഡയറ്റ് അനുസരിച്ച് ഒരു ദിവസം 35 ശതമാനം കലോറി മാത്രമേ പാടുകയുള്ളൂ.
ഇതിനൊക്കെ പുറമേ സണ്‍ഫ്ളവര്‍ ഓയില്‍ ഇന്‍സുലിന്‍ അളവും, വൈറ്റ് ബ്ലഡ് സെല്ലുകളുടെ എണ്ണവും കൂട്ടുന്നതായി പഠന റിപ്പോര്‍ട്ടുകള്‍ പറയുന്നു. അമേരിക്കയിലാണ് സൂര്യകാന്തിയുടെ സ്വന്തം സ്ഥലം എന്ന് അറിയപ്പെടുന്നത്. പതിനാറാം നൂറ്റാണ്ടിലാണ് ഇതിന്റെ വിത്തുകള്‍ യൂറോപ്പിലെത്തുകയും പാചക എണ്ണയായി ഉപയോഗിക്കാന്‍ തുടങ്ങിയതും.

































