പ്രമേഹം ഉള്ളതുകൊണ്ട് എല്ലാത്തരം ഭക്ഷണങ്ങളും നിങ്ങൾ മാറ്റിവെക്കേണ്ടതില്ല. ഇഷ്ടമുള്ള ഭക്ഷണങ്ങൾ കഴിക്കാതിരിക്കുന്നത് കൊണ്ട് പ്രമേഹത്തെ നിയന്ത്രിക്കാൻ സാധിക്കില്ല. എന്നാൽ ഭക്ഷണ ക്രമീകരണത്തിൽ നിങ്ങൾ മാറ്റങ്ങൾ കൊണ്ട് വരേണ്ടതുണ്ട്.
ധാന്യങ്ങൾ തവിടോടെയുള്ളത് തെരഞ്ഞെടുക്കാം
ബ്രൗൺ റൈസ്, ഓട്സ് എന്നിവ കഴിക്കാം. ഇവയിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തെ പിന്തുണയ്ക്കുകയും വിശപ്പ് കുറയ്ക്കാനും സഹായിക്കുന്നു.
ഡയറ്റിൽ പ്രോട്ടീനുകൾ ഉൾപ്പെടുത്താം
പ്രമേഹമുള്ളവർ ഡയറ്റിൽ ധാരാളം പോഷകങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം.
പച്ചക്കറികൾ കഴിക്കാം
ഫൈബർ, ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിനുകൾ തുടങ്ങിയവ ധാരാളം പച്ചക്കറികളിൽ അടങ്ങിയിട്ടുണ്ട്. ദിവസവും പച്ചക്കറികൾ കഴിക്കുന്നത് ശീലമാക്കാം.
ഉപ്പ് അമിതമാകരുത്
പ്രമേഹം ഉള്ളവർ അമിതമായി ഉപ്പ് കഴിക്കരുത്. ഇത് രക്തസമ്മർദ്ദം കുഴപ്പത്തിലാക്കാൻ കാരണമാകുന്നു. ഭക്ഷണങ്ങളിൽ ചെറിയ അളവിൽ മാത്രം ഉപ്പ് ചേർക്കാം.
എണ്ണ അമിതമാകരുത്
ദിവസവും എണ്ണ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ശരീരത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുകയും ഹൃദയാരോഗ്യത്തെ ബാധിക്കുകയും ചെയ്യുന്നു.
വെള്ളം കുടിക്കണം
എപ്പോഴും ഹൈഡ്രേറ്റായിരിക്കാൻ ശ്രദ്ധിക്കണം. ഇത് പ്രമേഹം നിയന്ത്രിക്കാൻ നിങ്ങളെ സഹായിക്കുന്നു. ഇടയ്ക്കിടെ വെള്ളം കുടിക്കുന്നത് ശീലമാക്കാം.






































