25.8 C
Kollam
Wednesday 28th January, 2026 | 12:06:09 AM
Home Lifestyle Health & Fitness ചുണ്ടുകൾ വരണ്ട് പൊട്ടുന്നുണ്ടോ? അകറ്റാൻ ചെയ്യേണ്ട കാര്യങ്ങൾ

ചുണ്ടുകൾ വരണ്ട് പൊട്ടുന്നുണ്ടോ? അകറ്റാൻ ചെയ്യേണ്ട കാര്യങ്ങൾ

Advertisement

ചുണ്ടുകൾ വരണ്ട് പൊട്ടുക, പരുപരുത്ത ചുണ്ടുകൾ തുടങ്ങിയവയാണ് പലരെയും അലട്ടുന്ന പ്രശ്നം. പല കാരണങ്ങൾ കൊണ്ടും ചുണ്ടുകൾ വരണ്ടു പൊട്ടാം.

നെയ്യ്

ചുണ്ടുകൾ വരണ്ട് പൊട്ടുന്നത് തടയാൻ പതിവായി ചുണ്ടിൽ നെയ്യ് പുരട്ടി മസാജ് ചെയ്യുന്നത് നല്ലതാണ്.

പാൽ പാട

പാൽ പാട ചുണ്ടിൽ പുരട്ടുന്നതും ചുണ്ടിൽ ഈർപ്പം പകരാനും വരൾച്ചയെ മാറ്റാനും സഹായിക്കും.

കറ്റാർവാഴ

ചുണ്ടുകളിൽ ജലാംശം നിലനിർത്താൻ കറ്റാർവാഴ ജെൽ ചുണ്ടിൽ പുരട്ടി മസാജ് ചെയ്യുന്നത് ​നല്ലതാണ്.

റോസ് വാട്ടർ

റോസ് വാട്ടർ പുരട്ടുന്നതും ചുണ്ടിലെ വരൾച്ച അകറ്റാൻ സഹായിക്കും.

ഷിയ ബട്ടർ

ഷിയ ബട്ടർ ചുണ്ടിൽ പുരട്ടുന്നത് ചുണ്ടുകളുടെ വരൾച്ച മാറാൻ ഗുണം ചെയ്യും.

തേൻ

തേൻ ഒരു പ്രകൃതിദത്തമായ മോയിസ്ചറൈസർ ആണ്. അതിനാൽ ചുണ്ടുകൾ വരണ്ടുപൊട്ടുന്നത് തടയാൻ തേൻ പുരട്ടുന്നതും നല്ലതാണ്.

പഞ്ചസാര

പഞ്ചസാരയും നല്ലൊരു സ്ക്രബറാണ്. ഇതിനായി ഒരു സ്പൂൺ പഞ്ചസാരയെടുത്ത് അതിൽ മൂന്നോ നാലോ തുള്ളി വെളിച്ചെണ്ണയും അരസ്പൂൺ തേനും ചേർത്ത് ചുണ്ടിൽ പുരട്ടി മസാജ് ചെയ്യാം.

വെളിച്ചെണ്ണ

വെളിച്ചെണ്ണ ചുണ്ടിൽ പുരട്ടി മസാജ് ചെയ്യുന്നതും ചുണ്ടുകളുടെ വരൾച്ച മാറാൻ ഗുണം ചെയ്യും.

Advertisement