തലച്ചോറിൻറെ ആരോഗ്യം സംരക്ഷിക്കാൻ വേണ്ടി കഴിക്കേണ്ട ഭക്ഷണങ്ങൾ

Advertisement

ഓർമ്മശക്തി കൂട്ടാനും തലച്ചോറിൻറെ ആരോഗ്യം സംരക്ഷിക്കാനും വിറ്റാമിനുകളും ധാതുക്കളും ആൻറിഓക്സിഡൻറുകളും ഒമേഗ 3 ഫാറ്റി ആസിഡും അടങ്ങിയ ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്.

ബ്ലൂബെറി
ആൻറി ഓക്സിഡൻറുകൾ ധാരാളം അടങ്ങിയ ബെറി പഴങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ഓർമ്മശക്തി കൂട്ടാനും തലച്ചോറിൻറെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

വാൾനട്സ്
വിറ്റാമിനുകളും ആരോഗ്യകരമായ കൊഴുപ്പും ആൻറി ഓക്സിഡൻറുകളും, ആൻറി ഇൻഫ്ലമേറ്ററി ഗുണങ്ങളും അടങ്ങിയ വാൾനട്സ് കഴിക്കുന്നത് ഓർമ്മശക്തി കൂട്ടാനും തലച്ചോറിൻറെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

മുട്ട
കോളിൻ, വിറ്റാമിൻ ബി, ഫോളേറ്റ് തുടങ്ങിയവ അടങ്ങിയ മുട്ട കഴിക്കുന്നത് ഓർമ്മ തലച്ചോറിൻറെ ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കും.

മഞ്ഞൾ
മഞ്ഞളിലെ കുർക്കുമിൻ ഓർമ്മശക്തി കൂട്ടാനും തലച്ചോറിൻറെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. മഞ്ഞളിന് ആൻറി ഇൻഫ്ലമേറ്ററി ഗുണങ്ങളുമുണ്ട്. അതിനാൽ ഭക്ഷണത്തിൽ മഞ്ഞളും ഉൾപ്പെടുത്താം.

ചീര
വിറ്റാമിൻ കെ, ബീറ്റാകരോട്ടിൻ തുടങ്ങിയവ അടങ്ങിയ ചീര പോലെയുള്ള ഇലക്കറികൾ കഴിക്കുന്നതും തലച്ചോറിൻറെ ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കും.

മത്തങ്ങാ വിത്തുകൾ
സിങ്ക്, മഗ്നീഷ്യം, വിറ്റാമിൻ ബി തുടങ്ങിയവ അടങ്ങിയ മത്തങ്ങാ വിത്തുകൾ കഴിക്കുന്നത് ഓർമ്മശക്തി കൂട്ടാനും തലച്ചോറിൻറെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

Advertisement