വിജയ്യുടെ രാഷ്ട്രീയപ്രവേശനത്തിന് മുമ്പുള്ള അവസാന ചിത്രം ജനനായകന്റെ റിലീസ് അനിശ്ചിതത്വത്തില്‍. ചിത്രം രണ്ടാമതും സെന്‍സറിങ്ങിന് വിധേയമായതോടെ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ ചിത്രത്തിന്റെ നിര്‍മാതാക്കള്‍ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കേസില്‍ മദ്രാസ് ഹൈക്കോടതി ഇന്ന് വിധി പറഞ്ഞില്ല. ജനനായകന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്ന 9ന് രാവിലെ വിധി പ്രസ്താവിക്കാനാണ് സാധ്യത.
എച്ച് വിനോധാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പൊങ്കല്‍ ദിനത്തില്‍ രാവിലെ 10ന് മുമ്പുള്ള എല്ലാ ഷോകളും റദ്ദാക്കിയേക്കാം. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്റെ (സിബിഎഫ്സി) പുതിയ കമ്മിറ്റി ജനനായകന്‍ പുനഃപരിശോധിക്കുമെന്ന് ബുധനാഴ്ചത്തെ വാദം കേള്‍ക്കുന്നതിനിടെ കോടതി അറിയിച്ചു.
ചിത്രം വിദഗ്ധര്‍ കാണണമെന്നാണ് സെന്‍സര്‍ ബോര്‍ഡ് വാദം. ജനനായകന് 27 കട്ടുകള്‍ വരുത്തിയതായി നിര്‍മാതാക്കള്‍ പറഞ്ഞു. ഹിന്ദി, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലെ ഡബ്ബ് ചെയ്ത പതിപ്പുകള്‍ക്ക് അനുമതി നല്‍കുന്നതിനുമുമ്പ് ചിത്രത്തിന്റെ തമിഴ് പതിപ്പിന്റെ സര്‍ട്ടിഫിക്കേഷന്‍ ആവശ്യമാണ്. ഈ കാലതാമസം ‘ജനനായകന്‍ന്റെ റിലീസ് പ്രതിസന്ധിയിലാക്കി.
സിനിമ സെന്‍സര്‍ഷിപ്പ് വിവാദത്തില്‍പ്പെട്ടതോടെ ചില നഗരങ്ങളില്‍ ബുക്ക് മൈഷോയില്‍ നിന്നും ജനനായകന് ഇപ്പോള്‍ ടിക്കറ്റ് ബുക്കിങ് അനുവദിക്കുന്നില്ലെന്ന് റിപ്പോര്‍ട്ടുണ്ട്. ജനനായകനില്‍ വിജയ്‌യ്ക്ക് പുറമെ പൂജ ഹെഗ്ഡെ, ബോബി ഡിയോള്‍, മമിത ബൈജു, ഗൗതം വാസുദേവ് മേനോന്‍, പ്രിയാമണി, നരേന്‍ എന്നിവരും അഭിനയിക്കുന്നുണ്ട്.
വിജയ്യുടെ രാഷ്ട്രീയപ്രവേശനത്തിന് മുമ്പുള്ള അവസാന ചിത്രം ജനനായകന്റെ റിലീസ് അനിശ്ചിതത്വത്തില്‍
Advertisement






























