വിജയ് ചിത്രം ‘ജനനായകൻ’-ന്‍റെ റിലീസ് പ്രതിസന്ധിയിൽ?

Advertisement

റിലീസിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ വിജയ് ചിത്രം ‘ജനനായകൻ’-ന്‍റെ റിലീസ് പ്രതിസന്ധിയിൽ. സിനിമയുടെ റിലീസ് തീയതി 2026 ജനുവരി 9 ആണെങ്കിലും ഇതുവരെ സെൻസർ ബോർഡ് ഔദ്യോഗികമായി സർട്ടിഫിക്കറ്റ് നൽകിയിട്ടില്ല. ഡിസംബർ 19ന് തന്നെ സെൻസർ ബോർഡ് ചിത്രം കണ്ടിരുന്നു. എന്നാൽ ചില ഡയലോഗുകൾ മാറ്റാനും സീനുകൾ കട്ട് ചെയ്യാനും നിർദേശമുണ്ട്.
നിർമാതാക്കൾ ഈ മാറ്റങ്ങൾ വരുത്തി വീണ്ടും സമർപ്പിച്ചിട്ടും സർട്ടിഫിക്കറ്റ് നൽകാൻ ബോർഡ് വൈകുന്നത് വലിയ ആശങ്കക്ക് കാരണമായിട്ടുണ്ട്. വിജയിയുടെ അവസാന ചിത്രമാണിതെന്നതും സിനിമയുടെ ശക്തമായ രാഷ്ട്രീയ പശ്ചാത്തലവും ഈ കാലതാമസത്തിന് പിന്നിലുണ്ടെന്ന് അദ്ദേഹത്തിന്റെ പാർട്ടിയായ തമിഴക വെട്രി കഴകം (TVK) ആരോപിക്കുന്നു. മനഃപൂർവം റിലീസ് തടയാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നാണ് പാർട്ടി നേതാക്കളുടെ വാദം.
പത്തിലേറെ കട്ടുകൾ നിർദേശിച്ചിരുന്നതായാണ് സൂചന. U/A 16+ സർട്ടിഫിക്കേറ്റ് ആണ് നിർദേശിച്ചത്. മാറ്റങ്ങൾ വരുത്തി ചിത്രം വീണ്ടും സമർപ്പിച്ചിരുന്നു. അതിനുശേഷവും സർട്ടിഫിക്കേറ്റ് നൽകിയില്ല. സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാൽ തമിഴ്‌നാട്ടിലെ പല പ്രമുഖ തിയറ്ററുകളും അഡ്വാൻസ് ബുക്കിങ് തുടങ്ങിയിട്ടില്ല. എന്നാൽ കേരളം, കർണാടക എന്നിവിടങ്ങളിലും വിദേശത്തും ബുക്കിങ് നേരത്തെ തന്നെ ആരംഭിച്ചിട്ടുണ്ട്. റിലീസിന് ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കാൻ നിർമാതാക്കളായ കെ.വി.എൻ പ്രൊഡക്ഷൻസ് ആലോചിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here