കൊച്ചി: യുവ താരം നസ്ലിൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്യുന്ന മോളിവുഡ് ടൈംസ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിലൊരുങ്ങുന്ന ചിത്രത്തിന്റെ പോസ്റ്റർ ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ ചർച്ചയായി. സുന്ദര സുരഭിലമായ ജീവിതം എന്ന മിഥ്യാ സങ്കല്പത്തിൽ വിശ്വസിക്കുന്നവർ ഈ സിനിമ കാണരുത്’ എന്ന ടാഗ്‌ലൈനോടെയാണ് പോസ്റ്റർ പുറത്തിറങ്ങിയിരിക്കുന്നത്.
സിനിമയ്ക്ക് പിന്നിലെ സിനിമയെ തന്നെ പ്രമേയമാക്കുന്ന ചിത്രമായതിനാൽ നസ്ലിൻ, സംഗീത്, ഷറഫുദ്ദീൻ എന്നിവർക്കൊപ്പം മലയാള സിനിമയിലെ നിരവധി പേരുടെ ക്യാമിയോ വേഷങ്ങളും ചിത്രത്തിൽ പ്രതീക്ഷിക്കാം.
Home Lifestyle Entertainment ‘സുന്ദര സുരഭിലമായ ജീവിതം എന്ന മിഥ്യാ സങ്കല്പത്തിൽ വിശ്വസിക്കുന്നവർ ഈ സിനിമ കാണരുത്’.. മോളിവുഡ് ടൈംസ്...

































